ETV Bharat / city

സുബൈർ വധം: കൊലപാതക സംഘം ഉപയോഗിച്ച രണ്ടാമത്തെ കാർ കഞ്ചിക്കോട് നിന്ന് കണ്ടെത്തി

കൊലപാതക സംഘം ഉപയോ​ഗിച്ച ഒരു കാർ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കാർ തന്നെയെന്ന് കുടുംബം സ്ഥിരീകരിച്ചു

palakkad sdpi worker murder  subair murder latest  subair murder second car found  സുബൈര്‍ വധം  പാലക്കാട് എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  സുബൈർ വധം കൊലപാതക സംഘം കാര്‍ കണ്ടെത്തി  സുബൈര്‍ കൊലക്കേസ്  എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ കൊലക്കേസ്
സുബൈർ വധം: കൊലപാതക സംഘം ഉപയോഗിച്ച രണ്ടാമത്തെ കാർ കഞ്ചിക്കോട് നിന്ന് കണ്ടെത്തി
author img

By

Published : Apr 16, 2022, 9:22 AM IST

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് വാഹനം കണ്ടെത്തിയത്. KL9 AQ 79 0l എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ഓൾട്ടോ 800 കാർ ആണ് കണ്ടെത്തിയത്.

വെള്ളിയാഴ്‌ച ഉച്ചയോടെയാണ് കാർ കണ്ടതെന്ന് സമീപത്തെ കടയുടമ പറഞ്ഞു. രണ്ട് മണിയോടെയാണ് കാർ കണ്ടത്. ഹൈവേക്ക് സമീപമായതിനാല്‍ സംശയം തോന്നി രാത്രി 10 മണിയോടെ പൊലീസിനെ അറിയിക്കുകയായിരുന്നുവെന്ന് കടയുടമ രമേശ് കുമാർ പറഞ്ഞു.

കൊലപാതകം നടന്ന പാറയിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്. കൊലയാളി സംഘം കാർ ഇവിടെ ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്. കേസില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചനയെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. കൃത്യമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോ​ഗിച്ച ഒരു കാർ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കാർ തന്നെയെന്ന് സഞ്ജിത്തിൻ്റെ പിതാവ് ആറുമുഖൻ സ്ഥിരീകരിച്ചു.

സംഘം ഉപയോഗിച്ചത് സഞ്ജിത്തിന്‍റെ കാര്‍: സഞ്ജിത്ത് കൊല്ലപ്പെടുന്നതിന് മുന്‍പ് തന്നെ കാർ വർക്ക്‌ഷോപ്പിലായിരുന്നു. കാർ തിരികെ വാങ്ങിയിരുന്നില്ല. ഏത് വര്‍ക്ക്‌ഷോപ്പിലാണെന്നും അറിയില്ല.

താനും സഞ്ജിത്തിന്‍റെ സഹോദരനും തിരുപ്പൂരിൽ കട നടത്തുകയാണ്. സഞ്ജിത്തിന്‍റെ കാർ സുബൈറിന്‍റെ കൊലയാളി സംഘം ഉപയോഗിച്ചുവെന്ന് വാർത്തകളിലാണറിഞ്ഞത്. സഞ്ജിത്തിന് വലിയ സുഹൃദ് വലയം ഉണ്ട്, അവരാരെങ്കിലുമാണോ ഇതിന് പിന്നിലെന്ന് അറിയില്ല.

കാർ സംബന്ധിച്ച് കൂടുതൽ കാര്യങ്ങള്‍ അറിയില്ലായിരുന്നു. ഏത് വർക്ക്‌ഷോപ്പിലാണെന്നും അറിയില്ലായിരുന്നു. അതിനാലാണ് സഞ്ജിത്തിന്‍റെ മരണ ശേഷം കാർ തിരികെയെടുക്കാതിരുന്നതെന്നും ആറുമുഖൻ പറഞ്ഞു.

ഇക്കാര്യം സഞ്ജിത്തിന്‍റെ ഭാര്യ അർഷികയും സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് ഒന്നര മാസം മുന്‍പ് വർക്ക്‌ഷോപ്പിൽ നൽകിയിരുന്നു. ഏത് വർക്ക്‌ഷോപ്പാണ് എന്നറിയില്ല.

മുപ്പതിനായിരത്തിനടുത്ത് ചെലവ് വരുമെന്ന് പറഞ്ഞു. തൻ്റെ കൈയ്യിലും പണമില്ലായിരുന്നു. സഞ്ജിത്തിൻ്റെ മരണശേഷം കാറിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നും അർഷിക പറഞ്ഞു. അർഷികയെ അന്വേഷണ സംഘം വെള്ളിയാഴ്‌ച രാത്രി മമ്പറത്തെ വീട്ടിലെത്തി ചോദ്യം ചെയ്‌തിരുന്നു.

Read more: പാലക്കാട് എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു ; ആക്രമണം പിതാവിനൊപ്പം ബൈക്കില്‍ പോകവേ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.