ETV Bharat / city

കൽപ്പാത്തിയില്‍ ഒന്നാം തേരുത്സവം; ഭക്തി നിർവൃതിയില്‍ രഥപ്രയാണം

ആയിരക്കണക്കിന് ഭക്തരാണ് ചടങ്ങിന് സാക്ഷിയാകാനും രഥം വലിക്കാനുമായി കൽപ്പാത്തിയിലെത്തിയത്. പതിനാറാം തീയതിയിലെ ദേവരഥ സംഗമത്തോടെ രഥോത്സവം സമാപിക്കും

author img

By

Published : Nov 14, 2019, 3:44 PM IST

Updated : Nov 14, 2019, 6:25 PM IST

കൽപ്പാത്തിയിൽ രഥമുരുണ്ടു; സാക്ഷികളായി ആയിരകണക്കിന് ഭക്തര്‍

പാലക്കാട്: രഥാരോഹണ ചടങ്ങോടെ കൽപ്പാത്തി രഥോത്സവത്തിന്‍റെ ഒന്നാം തേരുത്സവത്തിന് തുടക്കമായി. രഥഘോഷ യാത്രക്കായി വിശാലാക്ഷി സമക്ഷ വിശ്വനാഥ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ രഥങ്ങളിലേക്ക് താൽക്കാലികമായി മാറ്റുന്ന ചടങ്ങാണ് രഥാരോഹണം. വിശാലാക്ഷി സമക്ഷ വിശ്വനാഥ സ്വാമിയും സുബ്രഹ്മണ്യനും ഗണപതിയും രഥമേറിയതോടെ വിശ്വനാഥ ക്ഷേത്രത്തിൽ നിന്നുള്ള മൂന്ന് രഥങ്ങളും പ്രയാണമാരംഭിച്ചു. ആയിരക്കണക്കിന് ഭക്തരാണ് ചടങ്ങിന് സാക്ഷിയാകാനും രഥം വലിക്കാനുമായി കൽപ്പാത്തിയിലെത്തിയത്. ഇനിയുള്ള മൂന്നുനാള്‍ കൽപ്പാത്തിയിലെ അഗ്രഹാര വീഥികളിലൂടെ ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് രഥങ്ങൾ ഉരുളും. കൽപ്പാത്തിയിലെ ഉപക്ഷേത്രങ്ങളിൽ നിന്നുള്ള തേരുകളും നാളെ മുതൽ പ്രയാണം ആരംഭിക്കും.

കൽപ്പാത്തിയില്‍ ഒന്നാം തേരുത്സവം; ഭക്തി നിവൃതിയില്‍ രഥപ്രയാണം

ദേവമന്ത്രങ്ങളും ഈശ്വര സ്തുതികളും നിറഞ്ഞ ഭക്തിനിർഭരമായ ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ജാതി, മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കുന്ന രഥോത്സവം ലോകത്തിന് തന്നെ മാതൃകയാണെന്ന് വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു. പാർലമെന്‍റ് അംഗമായതിന് ശേഷം ആദ്യമായി രഥം വലിക്കാനെത്തിയതിന്‍റെ സന്തോഷം അദ്ദേഹം മറച്ചുവെച്ചില്ല. കൽപ്പാത്തി ഉൾപ്പെടുന്ന പാലക്കാടിന്‍റെ ജനപ്രതിനിധിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. പതിനാറാം തീയതിയാണ് ദേവരഥ സംഗമം. വിശ്വനാഥ ക്ഷേത്രത്തിലെയും സമീപ ക്ഷേത്രങ്ങളിലെയും തേരുകൾ അഗ്രഹാരം ചുറ്റി വന്ന് സംഗമിക്കുന്നതോടെ രഥോത്സവത്തിന് സമാപനമാകും.

Intro:കൽപ്പാത്തിയിൽ രഥമുരുണ്ടു; രഥാരോഹണ ചടങ്ങിൽ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് ഭക്തർ

Body:രഥാരോഹണ ചടങ്ങോടെ കൽപ്പാത്തി രഥോത്സവത്തിൻറെ ഒന്നാം തേരുത്സവത്തിന് തുടക്കമായി. രഥഘോഷയാത്രയ്ക്കായി വിശാലാക്ഷി സമക്ഷ വിശ്വനാഥ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ രഥങ്ങളിലേക്ക് താൽക്കാലികമായി മാറ്റുന്ന ചടങ്ങാണ് രഥാരോഹണം. വിശാലാക്ഷി സമക്ഷ വിശ്വനാഥ സ്വാമിയും സുബ്രഹ്മണ്യനും ഗണപതിക്കും രഥമേറിയതോടെ
വിശ്വനാഥ ക്ഷേത്രത്തിൽ നിന്നുള്ള മൂന്ന് രഥങ്ങളും ഇതോടെ പ്രയാണമാരംഭിച്ചു.
ആയിരക്കണക്കിന് ഭക്തരാണ് രഥം വലിക്കാൻ കൽപ്പാത്തിയിലെത്തിയത്.

ഇനിയുള്ള മൂന്ന് ദിവസങ്ങളിലായി കൽപ്പാത്തിയിലെ അഗ്രഹാര വീഥികളിലൂടെ ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് രഥങ്ങൾ ഉരുളും.
കൽപ്പാത്തിയിലെ ഉപക്ഷേത്രങ്ങളിൽ നിന്നുള്ള തേരുകളും നാളെ മുതൽ പ്രയാണം ആരംഭിക്കും.
ദേവമന്ത്രങ്ങളും ഈശ്വര സ്തുതികളും കൊണ്ട് ഭക്തിനിർഭരമായ ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ജാതി മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കുന്ന രഥോത്സവം ലോകത്തിന് തന്നെ മാതൃകയാണെന്ന് വി കെ ശ്രീകണ്ഠൻ എം പി പറഞ്ഞു. പാർലമെന്റ് അംഗമായതിനു ശേഷം ആദ്യമായയി രഥം വലിക്കാനെത്തിന്റെ സന്തോഷവും അദ്ദേഹം മറച്ചു വച്ചില്ല.

ബൈറ്റ് ശ്രീകണ്ഠൻ

കൽപ്പാത്തി ഉൾപ്പെടുന്ന പാലക്കാട് ജനപ്രതിനിധിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് എം എൽ എ ഷാഫി പറമ്പിൽ പാഞ്ഞു.

ബൈറ്റ് ഷാഫി പറമ്പിൽ എം എൽ എ

പതിനാറാം തിയതിയാണ് ദേവരഥ സംഗമം. വിശ്വനാഥ ക്ഷേത്രത്തിലെയും സമീപ ക്ഷേത്രങ്ങളിലെയും തേരുകൾ അഗ്രഹാരങ്ങൾ ചുറ്റി വന്ന് സംഗമിക്കുന്നതോടെ രഥോത്സവത്തിന് സമാപനമാകും.

Conclusion:
Last Updated : Nov 14, 2019, 6:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.