ETV Bharat / city

പാലക്കാട് 'ഓണവിരുന്നിന്' തുടക്കം - palakkadu district

മന്ത്രി എ കെ ബാലനാണ് ഈ മാസം 14 വരെ നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചത്

പാലക്കാട്
author img

By

Published : Sep 11, 2019, 1:49 AM IST

പാലക്കാട്: സംസ്ഥാന സർക്കാരിന്‍റെ ഓണാഘോഷ പരിപാടി 'ഓണവിരുന്നിന്' പാലക്കാട് ജില്ലയിലും തുടക്കമായി. മന്ത്രി എ കെ ബാലനാണ് ഈ മാസം 14 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഷാഫി പറമ്പില്‍ എൾഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ വി കെ ശ്രീകണ്ഠന്‍ എംപി മുഖ്യാതിഥിയായി. ടൂറിസം - സാംസ്കാരിക വകുപ്പുകളുടെയും ഭാരത് ഭവന്‍റേയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

രാപ്പാടി ഓപ്പൺ ഓഡിറ്റോറിയം, മലമ്പുഴ ഗാർഡൻ, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക് എന്നീ വേദികളിലായി വൈവിധ്യമാർന്ന ജനകീയ സാംസ്കാരിക പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ മാസം പതിനൊന്നിന് വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാരുടെ നൃത്ത-സംഗീത പരിപാടികളും പന്ത്രണ്ടിന് രവീന്ദ്രനാഥ ടാഗോറിന്‍റെ പാലക്കാട് സന്ദർശനത്തിന്‍റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട പ്രത്യേക കലാ പരിപാടികളും അരങ്ങേറും.

ഉദ്ഘാടന ചടങ്ങില്‍ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി വിജയൻ, എംഎൽഎമാരായ കെ വി വിജയദാസ്, കെ. ഡി പ്രസന്നൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ കെ ശാന്തകുമാരി, നഗരസഭാ ചെയർപേഴ്സൺ പ്രമീളാ ശശിധരൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ പങ്കെടുത്തു.

Intro:സംസ്ഥാന സർക്കാരിൻറെ ഓണാഘോഷ പരിപാടി 'ഓണവിരുന്നിന്റെ' ജില്ലാതല ഉദ്ഘാടനം മന്ത്രി എ കെ ബാലൻ നിർവഹിച്ചു

Body:സംസ്ഥാന സർക്കാരിൻറെ ഓണാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി എ കെ ബാലൻ നിർവ്വഹിച്ചു. ചടങ്ങിൽ ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷനായി. വി കെ ശ്രീകണ്ഠൻ എം പി മുഖ്യാതിഥിയായി.അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി വിജയൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, എംഎൽഎമാരായ കെ വി വിജയദാസ്, കെ. ഡി പ്രസന്നൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ ശാന്തകുമാരി, നഗരസഭാ ചെയർപേഴ്സൺ പ്രമീളാ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന ടൂറിസം - സാംസ്കാരിക വകുപ്പുകളുടെയും ഭാരത് ഭവന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 10 മുതൽ 14 വരെയാണ് ആഘോഷ പരിപാടികൾ നടക്കുക. രാപ്പാടി ഓപ്പൺ ഓഡിറ്റോറിയം, മലമ്പുഴ ഗാർഡൻ, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക് എന്നീ വേദികളിലായി വൈവിധ്യമാർന്ന ജനകീയ സാംസ്കാരിക പരിപാടികൾ ഇതിൻറെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ പതിനൊന്നിന് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കലാകാരന്മാരുടെ നൃത്ത സംഗീത പരിപാടികളും പന്ത്രണ്ടിന് രബീന്ദ്രനാഥ ടാഗോറിന്റെ പാലക്കാട് സന്ദർശനത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് പ്രത്യേക കലാ പരിപാടികളും അരങ്ങേറും. ഒപ്പം യുവ കലാകാരന്മാരുടെ നേതൃത്യത്തിലുള്ള കലാസന്ധ്യകളും ഓണവിരുന്നിന് മിഴിവേകും.

Conclusion:ഇ ടി വി ഭാരത് പാലക്കാട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.