പാലക്കാട്: ദേശീയ പാതയിൽ കാർ തടഞ്ഞ് പണം കവർച്ച ചെയ്‌ത സംഘത്തിലെ പ്രതികളെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും കവർച്ച പണം കൈക്കലാക്കിയ മൂന്ന് പ്രതികൾ കസബ പൊലീസിന്‍റെ പിടിയിൽ. മുഹമ്മദ് അലി ഷിഹാബ് (37), റഹീഷ് ഫഹീസ് (32), അത്തിമണി അനിൽ (39) എന്നിവരാണ് പൊലീസ് പിടിയിലായത്.
മുഹമ്മദ് അലി ഷിഹാബിനെതിരെ ഒരു കേസും അത്തിമണി അനിലിനെതിരെ വിവിധ സ്റ്റേഷനുകളിലായി 16 കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികൾ റിമാൻഡിലാണ്.
ഡിസംബർ 15ന് ദേശീയ പാതയിൽ പുതുശ്ശേരി ഫ്ലൈഓവറിൽ ടിപ്പറും കാറുകളും ഉപയോഗിച്ച് കാർ തടഞ്ഞു നിർത്തി ഡ്രൈവറെയും കൂട്ടാളിയേയും ആക്രമിച്ച് ഒരു സംഘം കാറും പണവും തട്ടിയെടുത്തു. തുടർന്ന് പ്രതികൾ കാർ ഒറ്റപ്പാലത്ത് ഉപേക്ഷിച്ചു പോയി. കേസിൽ പ്രതികൾ അറസ്റ്റിലായിരുന്നു.
തുടർന്ന് ഈ കേസിൽ പണം നഷ്‌ടപ്പെട്ടവരാണെന്ന് പ്രതികളെ വിശ്വസിപ്പിച്ച മൂവർ സംഘം ഇവരിൽ നിന്നും പണം തട്ടുകയായിരുന്നു. നഷ്‌ടപ്പെട്ട പണം തിരികെ ലഭിച്ചാൽ കേസിൽ നിന്ന് ഒഴിവാക്കിത്തരമെന്ന് വാഗ്‌ദാനം നൽകിയാണ് ഇവരിൽ നിന്നും സംഘം പണം കൈക്കലാക്കിയത്.
READ MORE: പരീക്ഷയ്ക്ക് മുമ്പ് നടുറോഡിലിരുന്ന് കോപ്പി എഴുതി കുട്ടികള്‍ : വീഡിയോ പുറത്ത്