ETV Bharat / city

പ്രായപൂർത്തിയാകാത്ത ഭാര്യസഹോദരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

author img

By

Published : Feb 6, 2022, 1:10 PM IST

ഭാര്യയുടെ സഹോദരിയുടെ പിറന്നാൾ ആഘോഷത്തിന് ഭാര്യവീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ഭാര്യസഹോദരിയെ പീഡിപ്പിച്ചു  പാലക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  പ്രതി രാജൻ അറസ്റ്റിൽ  man arrested for molesting school student  palakkad pocso case rajan arrested
പ്രായപൂർത്തിയാകാത്ത ഭാര്യാസഹോദരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

പാലക്കാട്: പ്രാക്തന ഗോത്ര വിഭാഗമായ ആദിവാസി കുറുമ്പ വിഭാഗത്തിലുള്ള പതിനാലുകാരിയെ പീഡിപ്പിച്ച സഹോദരി ഭർത്താവ് അറസ്റ്റിൽ. പുതൂർ പഞ്ചായത്തിലെ താഴെ ഭൂതയാർ ഊരിലെ നഞ്ചൻ മകൻ രാജനാണ് (34) അറസ്റ്റിലായത്.

ഭാര്യ സഹോദരിയുടെ പിറന്നാൾ ആഘോഷത്തിന് ഭാര്യയുടെ വീട്ടിലെത്തിയ രാജൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പലപ്പോഴായി പീഡനം തുടർന്നു. ക്ലാസ് സമയങ്ങളിൽ കുട്ടിയിൽ പതിവില്ലാത്ത അവശത കണ്ട അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡനകഥ പുറത്തറിയുന്നത്.

തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ നൽകിയ കൗൺസിലിങ്ങിൽ കുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി. സ്‌കൂൾ അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് അഗളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. 353(A), പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

ALSO READ: കര്‍ണാടകയില്‍ നാലുവയസുകാരന്‍ അടക്കം കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.