ETV Bharat / city

മദ്യലഹരിയില്‍ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

author img

By

Published : Jan 7, 2022, 8:37 PM IST

സഹദേവനെ ആശുപത്രിയിൽ എത്തിക്കാനും പരാതി നൽകാനും സതീഷ് മുന്നിലുണ്ടായിരുന്നു

man arrested for killing father in kerala  son killed father in palakkad  പാലക്കാട് അച്ഛനെ മകന്‍ കൊന്നു  മദ്യലഹരിയില്‍ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തി  അച്ഛന്‍ കൊലപാതകം മകന്‍ അറസ്റ്റ്
മദ്യലഹരിയില്‍ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് വെണ്ണക്കരയില്‍ അച്ഛനെ മര്‍ദിച്ചുകൊന്ന കേസില്‍ മകന്‍ അറസ്റ്റില്‍. വെണ്ണക്കര വടുകത്തറ സ്വദേശി സഹദേവനെ (52) കൊലപ്പെടുത്തിയ കേസിലാണ് മകൻ സതീഷ് (29) അറസ്‌റ്റിലായത്.

തിങ്കളാഴ്‌ച പുലർച്ചെയാണ് സഹദേവനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹദേവനെ ആശുപത്രിയിൽ എത്തിക്കാനും പരാതി നൽകാനും സതീഷ് മുന്നിലുണ്ടായിരുന്നു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലാണ് ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകൾ കണ്ടെത്തിയത്.

തുടർന്ന് പാലക്കാട് സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്‌ച ഇരുവരും മദ്യപിച്ച് വഴക്കിട്ടതായും ഇതിനിടെയുണ്ടായ മർദനത്തിലാണ് സഹദേവൻ മരിച്ചതെന്നും കണ്ടെത്തി. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ സതീഷ് കുറ്റം സമ്മതിച്ചു.

Also read: പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 16 മാസം പ്രായമുള്ള മകളുടെ മൃതദേഹവുമായി ദമ്പതികള്‍ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.