പാലക്കാട്: പട്ടാമ്പിയിലെ അതിഥി തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ച് സംസ്ഥാന ലേബര്‍ കമ്മിഷണര്‍. നിലവിൽ തൊഴിലാളികൾക്ക് പരാതികൾ ഇല്ലെന്ന് ലേബർ കമ്മിഷണർ പ്രണബ് ജ്യോതിനാഥ് പറഞ്ഞു. നാട്ടിലേക്ക് മടങ്ങണമെന്ന തൊഴിലാളികളുടെ ആവശ്യം കേന്ദ്ര സർക്കാർ തീരുമാനം അനുസരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പട്ടാമ്പിയില്‍ പറഞ്ഞു.
ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യൻ, പാലക്കാട് അസിസ്റ്റന്‍റ് കലക്ടർ ചേതൻകുമാർ മീണ, ജില്ലാ ലേബർ ഓഫീസർ എം.വി രാമകൃഷ്ണൻ, എന്നിവരും ലേബർ കമ്മിഷണർക്കൊപ്പം ഉണ്ടായിരുന്നു. തൊഴിലാളികളുടെ പ്രശ്നങ്ങൾ കേട്ട് സബ് കലക്ടറുമായും അസിസ്റ്റന്‍റ് കലക്ടറുമായും ചർച്ച നടത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്.