ETV Bharat / city

വയോധിക കെഎസ്ആർടിസി ബസിടിച്ച് മരിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ - കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ചു

കെഎസ്ആർടിസി ബസ് സിഗ്നൽ തെറ്റിച്ചതാണ് അപകടകാരണം

ksrtc bus accident old age woman death Human Rights Commission registered case  Human Rights Commission  ksrtc bus accident  ksrtc bus accident old age woman death  വയോധിക മരിച്ച സംഭവം  വയോധിക കെഎസ്ആർടിസി ബസിടിച്ച് മരിച്ച സംഭവം  വയോധിക കെഎസ്ആർടിസി ബസിടിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു  വയോധിക കെഎസ്ആർടിസി ബസിടിച്ച് മരിച്ചു  കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ചു  മനുഷ്യാവകാശ കമ്മീഷൻ
വയോധിക കെഎസ്ആർടിസി ബസിടിച്ച് മരിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
author img

By

Published : Apr 24, 2022, 2:14 PM IST

പാലക്കാട്‌: വാളയാർ വടക്കഞ്ചേരി ദേശീയപാതയിലെ കണ്ണനൂരിൽ സിഗ്നൽ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ജില്ല പൊലീസ് മേധാവിയും ജില്ലാ ട്രാൻസ്പോർട്ട് ഓഫിസറും അപകടത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

അപകടമുണ്ടാക്കിയ ഡ്രൈവർ ഗതാഗത നിയമം ലംഘിച്ചതായി പരാതിയുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി. കണ്ണനൂർ പാങ്ങോട് വീട്ടിൽ ചെല്ലമ്മയാണ് (80) മരിച്ചത്.

ബുധനാഴ്‌ച രാവിലെ 9.45ന് കണ്ണനൂർ ജങ്ഷനിലാണ് സംഭവം. തോലനൂരിൽനിന്ന്‌ പാലക്കാട്ടേക്ക് വന്ന കെഎസ്ആർടിസി ബസാണ് ചെല്ലമ്മയെ ഇടിച്ചത്. സിഗ്നൽ ശ്രദ്ധിക്കാതെ ബസ് എടുത്തതാണ് അപകടകാരണം. ചെല്ലമ്മയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി.

Also read: ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി പിന്നിലിരുന്ന വിദ്യാർഥിനി മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.