ETV Bharat / city

പാലക്കാട് ജാഗ്രതാ നിർദ്ദേശം; ഭാരതപ്പുഴ കരകവിഞ്ഞു - കരിമ്പയില്‍ ഉരുള്‍പൊട്ടല്‍

പാലക്കാട് ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

പാലക്കാട് മഴ കനക്കുന്നു
author img

By

Published : Aug 9, 2019, 8:39 AM IST

Updated : Aug 9, 2019, 9:17 AM IST

പാലക്കാട്: ജില്ലയില്‍ മഴ കനക്കുന്നു. ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതോടെ ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പട്ടാമ്പി പാലം വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി തടഞ്ഞു. ഒറ്റപ്പാലത്തും ഭാരതപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. അട്ടപ്പാടിയിലെ വണ്ണാന്തറ, മൂച്ചിക്കടവ്, സാമ്പാര്‍കോട്, എന്നീ പാലങ്ങള്‍ ഒലിച്ചു പോയി. അട്ടപ്പാടിയിലെ വിവിധ മേഖലകളില്‍ അഗ്നിശമന സേനാ വിഭാഗത്തെ വിന്ന്യസിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ കാഞ്ഞിരപ്പുഴ ഡാമിന്‍റെയും മംഗലം ഡാമിന്‍റെയും ഷട്ടറുകള്‍ 100 സെന്‍റിമീറ്റര്‍ വരെ ഉയര്‍ത്തി. ഭാരതപ്പുഴ, ഗായത്രിപ്പുഴ, തൂതപ്പുഴ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. മലമ്പുഴ ഡാമിലെ ജലനിരപ്പ് ഇപ്പോള്‍ 109 മീറ്ററാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഇത് 112 ആയാല്‍ ഡാം തുറക്കുമെന്ന മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. പാലക്കാട് നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.

പാലക്കാട് ജാഗ്രതാ നിർദ്ദേശം; ഭാരതപ്പുഴ കരകവിഞ്ഞു

പാലക്കാട് കരിമ്പന മൂന്നേക്കറില്‍ ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പെട്ടലിനെ തുര്‍ന്ന് ഇവിടെ താമസിച്ചിരുന്ന നാല് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തറന്നു. 13 ക്യാമ്പുകളിലായി 1200 പേരാണ് താമസിക്കുന്നത്.

Intro:പാലക്കാട് പാലക്കാട് ജില്ലയിൽ മഴ ശക്തമായി തുടരുന്നു.

Body:പാലക്കാട് കരിമ്പയിൽ ഉരുൾപൊട്ടി. കരിമ്പ മൂന്നേക്കറിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇവിടെ നിന്നും നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നു. ജില്ലയിലാകെ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 160 കുടുംബങ്ങളിലെ 1200 പേർ ക്യാമ്പിലുണ്ട്. പട്ടാമ്പി പാലത്തിനു മുകളിലൂടെ ഭാരതപ്പുഴ ഒഴുകുകയാണ്. ഒറ്റപ്പാലത്തും ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നുണ്ട്. പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പട്ടാമ്പി പാലം വഴിയുള്ള ഗതാഗതം പോലീസ് നിയന്ത്രിച്ചിട്ടുണ്ട്. അട്ടപ്പാടിയിൽ മൂന്ന് പാലങ്ങൾ ഒലിച്ചുപോയി. വണ്ണാന്തറ, മൂച്ചിക്കടവ്, സാമ്പാർകോട് എന്നീപാലങ്ങളാണ് ഒലിച്ചു പോയത്. അട്ടപ്പാടിയിലെ വിവിധ മേഖലകളിൽ അഗ്നിശമന സേനാ വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമിൻറെയും മംഗലം ഡാമിൻറെ ഷട്ടറുകൾ 100 സെൻറീമീറ്റർ വരെ ഉയർത്തി. ഭാരതപ്പുഴ, ഗായത്രിപ്പുഴ, തൂതപ്പുഴ തീരത്ത് താമസിക്കുന്നവർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മലമ്പുഴ ഡാമിൽ ഇപ്പോൾ ജലനിരപ്പ് 109.04 മീറ്റർ ആണ് ആണ് ഇത് 112 മീറ്റർ ആയാൽ ഡാം തുറക്കും

Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്
Last Updated : Aug 9, 2019, 9:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.