ETV Bharat / city

പാലക്കാട്ടെ സുവീഷിന്‍റെ കൊലപാതകം : നാല് പേർ കൂടി അറസ്റ്റിൽ - ലഹരി കൂട്ട്‌കെട്ട് മരണത്തിലേക്ക് നയിച്ചു

സുവീഷ് കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്‌തതായി പൊലീസ്

PALAKKAD SUVEESH MURDER CASE  പാലക്കാട്ടെ സുവീഷിന്‍റെ കൊലപാതകം  Four more people were arrested in suveesh murder  യാക്കരപ്പുഴയിൽ യുവാവിന്‍റെ മൃതദേഹാവശിഷ്‌ടം  സുവീഷിന്‍റെ കൊലപാതകത്തിൽ നാല് പേർ കൂടി അറസ്റ്റിൽ
പാലക്കാട്ടെ സുവീഷിന്‍റെ കൊലപാതകം; നാല് പേർ കൂടി അറസ്റ്റിൽ
author img

By

Published : Sep 2, 2022, 5:40 PM IST

Updated : Sep 2, 2022, 7:04 PM IST

പാലക്കാട് : യാക്കരപ്പുഴയിൽ യുവാവിന്‍റെ മൃതദേഹാവശിഷ്‌ടം കണ്ടെത്തിയ സംഭവത്തിൽ നാല് പേർ കൂടി അറസ്റ്റില്‍. കൊടുമ്പ് തിരുവാലത്തൂർ സ്വദേശി വി ഋഷികേശ് (21), കാടങ്കോട് സ്വദേശികളായി എസ് ഹക്കീം (22), ആർ അജയ് (21) തിരുനെല്ലായി സ്വദേശി ടി മദൻ കുമാർ (24) എന്നിവരെയാണ് ചിറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

സുവീഷ് കൊലക്കേസുമായി ബന്ധപ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്‌തതായി ചിറ്റൂർ സിഐ ജെ മാത്യു അറിയിച്ചു. മൃതദേഹാവശിഷ്‌ടം സുവീഷിന്‍റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സാഹചര്യ തെളിവുകളും പ്രതികളുടെ മൊഴികളും മൃതദേഹാവശിഷ്‌ടം സുവീഷിന്‍റേതാണെന്ന് വൃക്തമാക്കുന്നുണ്ടെന്നാണ് പൊലീസ് വിശദീകരണം. അന്തിമ ഫോറന്‍സിക് പരിശോധന ഫലം അടുത്ത ദിവസങ്ങളില്‍ വരും.

കേസിൽ വെള്ളിയാഴ്‌ച അറസ്റ്റിലായ ഷമീറലിയെയും സൂരജിനെയും ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ബാക്കി നാല് പേരെ ശനിയാഴ്ച വൈകുന്നേരം മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ എസ്ഐ എം മഹേഷ്‌കുമാർ പറഞ്ഞു.

കൊലപാതകത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വ്യാഴാഴ്‌ച (26.08.2022) രാത്രിയാണ് യാക്കരപ്പുഴയുടെ ചതുപ്പിൽ നിന്ന് സുവീഷിന്‍റെ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്. അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും കൊലപാതകത്തിൽ പങ്കുണ്ട്. സുവീഷിനെ കൊലപ്പെടുത്തി പുഴയുടെ ചതുപ്പിൽ കെട്ടിത്താഴ്ത്തിയതായി ഇവർ സമ്മതിച്ചിട്ടുണ്ട്. പിടിയിലായ സമയത്ത് പ്രതികൾ എല്ലാവരും ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ചിരുന്നു.

ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പ്രതികൾക്ക് സുവീഷിനോടുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആറ് പ്രതികൾക്കും സുവീഷിനോട് വിവിധ കാരണങ്ങൾ കൊണ്ട് വൈരാഗ്യമുണ്ടായിരുന്നു. സുവീഷിനെ കാണാതായ ജൂലായ് 19ന് വൈകുന്നേരം ഹക്കീമും ഷമീറുമാണ് സുവീഷിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയത്.

READ MORE: അപകടത്തിൽപ്പെട്ട കാർ ശരിയാക്കാൻ പണം നൽകിയില്ല ; സുവീഷിനെ കൊന്നത് സുഹൃത്തുക്കൾ, രണ്ട് പേർ പിടിയിൽ

യാക്കരപ്പുഴയുടെ ആളൊഴിഞ്ഞ ഭാഗത്ത് എത്തി ഇവർ മർദിക്കുകയും പിന്നീട് സംഘത്തിലെ ഓരോരുത്തരേയും വിളിച്ചുവരുത്തുകയുമായിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് സുവീഷിനെ മർദ്ദിച്ച് അവശനാക്കി അവിടെ ഉപേക്ഷിച്ച് പോയി. പിറ്റേന്ന് പുലർച്ചെ ഹക്കിം സംഭവ സ്ഥലത്ത് എത്തിയപ്പോൾ സുവീഷ് മരിച്ചുകിടക്കുന്നത് കണ്ടു. സുവീഷിന്‍റെ മൃതദേഹം ഒറ്റയ്ക്ക് മറവ് ചെയ്യാൻ ഹക്കീം ശ്രമം നടത്തി.

എന്നാൽ ഒറ്റയ്ക്ക് സാധിക്കാതെ വന്നതോടെ വീട്ടിൽ പോയി കയർ എടുത്തുകൊണ്ടുവരികയും സൂരജിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്നാണ് കോൺക്രീറ്റിന്‍റെയും കരിങ്കല്ലിന്‍റെയും തൂണുകൾ ചേർത്തുകെട്ടി മൃതദേഹം ഒരാൾ താഴ്ചയുള്ള ചതുപ്പിൽ മറവ് ചെയ്‌തത്.

ലഹരി കൂട്ട്‌കെട്ട് മരണത്തിലേക്ക് നയിച്ചു : ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുവീഷ് അടങ്ങുന്ന ഏഴംഗ സംഘം കൂട്ടുകൂടുന്നത്. എല്ലാവരുടെയും പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഹരി ഉപയോഗം, അടിപിടി തുടങ്ങി നിരവധി കേസുകളുണ്ട്. വാടകയ്ക്ക് എടുത്ത കാറുമായി സംഘം വാൽപ്പാറയിലേക്ക് യാത്ര പോയപ്പോഴാണ് കാർ ഇടിക്കുകയും ഭീമമായ തുക അറ്റകുറ്റപണികള്‍ക്ക് ആവശ്യമായി വരികയും ചെയ്‌തത്.

ഇതിന് സുവീഷ് പണം നൽകിയിരുന്നില്ല. ഇതിനൊപ്പം പ്രതികളുടെ പക്കൽ നിന്ന് വിവിധ സാധനങ്ങൾ സുവീഷ് മോഷ്‌ടിച്ചിരുന്നതായി ഇവര്‍ മൊഴി നല്‍കിയിട്ടുമുണ്ട്. ഇതെല്ലാം വൈരാഗ്യത്തിലേക്ക് നയിച്ചു. ചിറ്റൂർ ഡിവൈഎസ്‌പി സി സുന്ദരന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

Last Updated : Sep 2, 2022, 7:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.