ETV Bharat / city

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജം; നിലപാട് ആവര്‍ത്തിച്ച് പ്രകാശ് ബാബു - മാവോയിസ്റ്റ് വേട്ട

തണ്ടര്‍ബോള്‍ട്ട് സേന ആദിവാസി സ്‌ത്രീകളെയടക്കം അനാവശ്യ പരിശോധനകള്‍ക്ക് വിധേയരാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു

മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടല്‍: ആദിവാസികള്‍ക്ക് പരാതി തണ്ടര്‍ ബോള്‍ട്ടിനെക്കുറിച്ചാണെന്ന് സിപിഐ
author img

By

Published : Nov 2, 2019, 1:32 PM IST

Updated : Nov 2, 2019, 4:44 PM IST

പാലക്കാട്: ആഹാരം കഴിക്കവയൊണ് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നത്. മാവോയിസ്റ്റുകളെ കുറിച്ചല്ല തണ്ടർബോൾട്ട് സേനാംഗങ്ങളെ കുറിച്ചാണ് ആദിവാസികൾ പരാതി പറഞ്ഞതെന്ന് ഏറ്റുമുട്ടൽ സ്ഥലം സന്ദർശിച്ച സി.പി.ഐ പ്രതിനിധി സംഘത്തെ നയിച്ച അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായതായി ആദിവാസികൾക്ക് പരാതിയില്ല. എന്നാല്‍ ആദിവാസി സ്‌ത്രീകളെയും, യുവാക്കളെയും അനാവശ്യമായി തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങൾ പരിശോധിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പ്രകാശ് ബാബു പറഞ്ഞു. മണിവാസകത്തെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നതിനിടെ വെടിവെപ്പുണ്ടായെന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നാണ് തോന്നുന്നത്. മുഖ്യമന്ത്രി പറയുന്നത് പൊലീസ് നൽകിയ റിപ്പോർട്ടാണെന്നും അത് തെറ്റാണെന്ന് തെളിയിക്കാനാണ് സി.പി.ഐ സംഘം സ്ഥലം സന്ദർശിച്ചതെന്നും പ്രകാശ് ബാബു വ്യക്തമാക്കി.

മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടല്‍: ആദിവാസികള്‍ക്ക് പരാതി തണ്ടര്‍ ബോള്‍ട്ടിനെക്കുറിച്ചാണെന്ന് സിപിഐ

റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉടൻ കൈമാറും. സംഭവത്തില്‍ മജിസ്‌റ്റീരിയല്‍ അന്വേഷണം വേണം. ഇക്കാര്യം ഇടതുമുന്നണി ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും പ്രകാശ് ബാബു അറിയിച്ചു.

Intro:പാലക്കാട് മഞ്ചകണ്ടിയിലെ മാവോയിസ്റ്റ് വേട്ട വ്യാജഏറ്റുമുട്ടൽ എന്ന നിലപാട് ആവർത്തിച്ച് സിപിഐ.ആഹാരം കഴിച്ചു കൊണ്ടിരുന്ന മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുകയായിരുന്നു. മാവോയിസ്റ്റുകളെ കുറിച്ചല്ല തണ്ടർബോൾട്ട് സേനാംഗങ്ങളെ കുറിച്ചാണ് ആദിവാസികൾ തങ്ങളോട് പരാതി പറഞ്ഞത് എന്ന് ഏറ്റുമുട്ടൽ സ്ഥലം സന്ദർശിച്ച സിപിഐ പ്രതിനിധി സംഘത്തിന് നേതൃത്വം കൊടുത്ത അത് അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

Body:മാവോയിസ്റ്റുകർക്ക് നേരെ വ്യാജഏറ്റുമുട്ടൽ സൃഷ്ടിക്കുകയായിരുന്നു എന്ന് സിപിഐ അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ് ബാബു ആരോപിച്ചു. ആഹാരം കഴിച്ചു കൊണ്ടിരുന്ന മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടായതായി ആദിവാസികൾക്ക് പരാതിയില്ല. എന്നാൽ ആദിവാസികൾക്ക് പരാതി തണ്ടർബോൾട്ട് സേനാംഗങ്ങളെ കുറിച്ചാണ് . ആദിവാസി സ്ത്രീകൾ യുവാക്കളെയും അനാവശ്യമായി സേനാംഗങ്ങൾ പരിശോധിക്കുന്നതിനായി പരാതികൾ ലഭിച്ചതായി പ്രകാശ് പറഞ്ഞു.

ബൈറ്റ്

മണിവാസകത്തെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നതിനിടെ വെടിവെപ്പ് എന്നപേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ക്രിയേറ്റ് ദൃശ്യമായാണ് തോന്നുന്നത്. മുഖ്യമന്ത്രി പറയുന്നത് പോലീസ് നൽകിയ റിപ്പോർട്ടാണ്. ഇത് തെറ്റാണെന്ന് തെളിയിക്കാനാണ് സി പിഐ സംഘം സ്ഥലം സന്ദർശിച്ചതെന്നും പ്രകാശ് ബാബു പറഞ്ഞു

ബൈറ്റ്

മാവോയിസ്റ്റ് വേട്ട സംബന്ധിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്തണം. സന്ദർശനം സംബദ്ധിച്ച് റിപ്പോർട്ട് സെക്രട്ടറിക്ക് ഉടൻ നൽകും. ഇടതുമുന്നണിയിൽ വിഷയം ഉന്നയിക്കുന്നത് ചർച്ച ചെയ്ത് തീരുമാനിക്കും. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ പറയുന്നത് ആത്മാർത്ഥതയില്ലാത്ത നിലപാടാണ് ബോർഡിനെ കൊണ്ടുവന്ന തന്നെ യുഡിഎഫ് സർക്കാറാണ്. കോഴിക്കോട് യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ നിലപാട് തെറ്റാണ്. കരിനിയമങ്ങൾക്കെതിരെ നിലപാടാണ് ഇടതുപാർട്ടികളും അതിൽ മാറ്റം വന്നിട്ടില്ലെന്നും പ്രകാശ് ബാബു പറഞ്ഞു

Conclusion:
Last Updated : Nov 2, 2019, 4:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.