പാലക്കാട്: രോഗികളുടെ എണ്ണം 1500ലേക്ക് അടുത്തതോടെ മാങ്ങോട് കേരള മെഡിക്കൽ കോളജിൽ കൊവിഡ് സെക്കന്‍റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ ആരംഭിക്കും. ഇതോടെ രോഗലക്ഷണമുള്ള കാറ്റഗറി ബിയിലുള്ളവരെ ഇവിടെ പ്രവേശിപ്പിക്കാനാകും. 50 പേർക്ക് ചികിത്സ നൽകാനുള്ള സൗകര്യം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
രണ്ട് വെന്‍റിലേറ്റര്‍, ഓക്സിജൻ പോർട്ടബിൾ കിറ്റുകൾ, എക്സറെ മെഷീൻ, സിടി സ്കാൻ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാല് ഡോക്ടർമാർ, എട്ട് സ്റ്റാഫ് നേഴ്സ്, ശുചീകരണ തൊഴിലാളികൾ എന്നിവരെയും നിയോഗിച്ചു. രോഗലക്ഷണമുള്ള ബി കാറ്റഗറി, തീവ്രപരിചരണം ആവശ്യമുള്ള സി കാറ്റഗറി എന്നിവയിലുള്ള രോഗികളെ നിലവിൽ കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നത്. എന്നാൽ 200 കിടക്കയുള്ള ഇവിടെ ഇപ്പോൾ 147 രോഗികളുണ്ട്. ഇതോടെയാണ് കേരള മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്കന്‍റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ ആരംഭിച്ചത്.