ETV Bharat / city

പാലക്കാട് നിരോധനാജ്ഞ പ്രാബല്യത്തില്‍

author img

By

Published : May 25, 2020, 8:07 AM IST

ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. രാത്രി 7 മുതൽ രാവിലെ ഏഴ് വരെ അനാവശ്യ യാത്രകൾ അനുവദിക്കില്ല.

പാലക്കാട് നിരോധനാജ്ഞ covid curfew in palakkad palakkad covid hotspots palakkad covid updates പാലക്കാട് ജില്ലാ കലക്ടര്‍ പാലക്കാട് കൊവിഡ് വാര്‍ത്തകള്‍
പാലക്കാട് നിരോധനാജ്ഞ

പാലക്കാട്: ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പ്രാബല്യത്തില്‍. ഈ മാസം 31 വരെയാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാത്രി 7 മുതൽ രാവിലെ ഏഴ് വരെയുള്ള അനാവശ്യമായ യാത്രകൾ അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദകേന്ദ്രങ്ങൾ, ഹാളുകൾ, തീയറ്ററുകൾ, കായിക കോംപ്ലക്സുകൾ, പാർക്കുകൾ എന്നിവ തുറക്കില്ല. സാംസ്കാരിക, രാഷ്ട്രീയ, മതപരമായ കൂടിച്ചേരലുകൾക്ക് നിരോധനമുണ്ട്.

മതപരമായ സ്ഥലങ്ങളിൽ പൊതുജന പ്രവേശനം അനുവദിക്കില്ല. ആഘോഷങ്ങൾ, മത, സാമൂഹിക, സാംസ്കാരിക കൂടിച്ചേരലുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ നാലുപേരിൽ അധികം ഒത്തു ചേരാൻ പാടില്ല. ആരോഗ്യവകുപ്പിന്‍റെ നിർദേശപ്രകാരം വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർ ഇത് കർശനമായും പാലിക്കണം. അല്ലാത്ത പക്ഷം കർശന നടപടി ഉണ്ടാകും. എന്നാൽ വിവാഹം, ജോലിക്ക് ഹാജരാകൽ, വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവ നിബന്ധനകൾ പാലിച്ചുകൊണ്ട് അനുവദിക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസം ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.