ETV Bharat / city

കാറ്റടിച്ചാല്‍ മേൽക്കൂര പറക്കും ; ആദിവാസി കുടുംബങ്ങള്‍ക്ക് എച്ച്‌ആർഡിഎസ്‌ നിര്‍മിച്ചുനല്‍കിയ 'മോദിവീടുകള്‍' വാസയോഗ്യമല്ലാത്തത്

ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത വീട് നിര്‍മിച്ചുവെന്ന പരാതിയില്‍ പട്ടികജാതി-പട്ടികവർഗ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്

എച്ച്‌ആർഡിഎസ്‌ ആദിവാസി കുടുംബം വീട്  ഷോളയൂര്‍ ആദിവാസികള്‍ക്ക് വാസയോഗ്യമല്ലാത്ത വീട്  എച്ച്‌ആർഡിഎസിനെതിരെ കേസ്  complaint against ngo hrds  attappady uninhabitable houses for adivasis
കാറ്റടിച്ചാല്‍ മേൽക്കൂര പറക്കും; ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത വീട് നിര്‍മിച്ച് എച്ച്‌ആർഡിഎസ്‌
author img

By

Published : Feb 27, 2022, 2:19 PM IST

പാലക്കാട്‌ : അടിത്തറയില്ല, തൂണുകൾ ആസ്‌ബസ്‌റ്റോസ്‌ പൈപ്പ്‌, മേൽക്കൂര ഷീറ്റ്‌, ചുമരാകട്ടെ ഫൈബർ സിമന്‍റ് ബോർഡ്‌, കമ്പികൾ തുരുമ്പിച്ച ജനലുകൾ, വന്യമൃഗങ്ങൾ ഒന്ന് തട്ടിയാൽ വീടാകെ തകരും. അട്ടപ്പാടിയിൽ ഹൈറേഞ്ച്‌ ഡെവലപ്‌മെന്‍റ് സൊസൈറ്റി (എച്ച്‌ആർഡിഎസ്‌) നിർമിച്ചുനൽകിയ വീടിന്‍റെ അവസ്ഥയാണിത്.

'വീട്‌ നൽകാമെന്ന്‌ പറഞ്ഞപ്പോൾ വേണ്ടെന്ന്‌ പറഞ്ഞതായിരുന്നു. നിർബന്ധിച്ച്‌ തന്നു. ഇപ്പോൾ താമസിക്കാൻ ഭയമാണ്‌. എങ്ങനെയാണ്‌ ഈ വീട്ടിൽ താമസിക്കുക? വേറെ എവിടെപോകും?,' താമസക്കാരനായ വെള്ളിയങ്കിരി ചോദിക്കുന്നു. ഷോളയൂര്‍ വട്ടലക്കി ഊരിന്‌ സമീപം ഇതുപോലെ നിരവധി വീടുകൾ എച്ച്‌ആർഡിഎസ്‌ നിര്‍മിച്ച് നൽകിയിട്ടുണ്ട്‌. അതിലൊന്നും ആളുകൾ താമസിക്കുന്നില്ലെന്ന്‌ വെള്ളിയങ്കിരി പറയുന്നു.

ആർഎസ്‌എസ്‌ അനുകൂല സന്നദ്ധ സംഘടനയായ എച്ച്‌ആർഡിഎസ്‌ നിർമിച്ചുനൽകിയ വീടുകളെ ‘മോദി വീട്‌’ എന്നാണ്‌ ഏജന്‍സി വിളിക്കുന്നത്. എച്ച്‌ആർഡിഎസ്‌ നിർമിച്ചുനൽകിയ വീടുകൾ ഒന്നുപോലും വാസയോഗ്യമല്ല. കേന്ദ്ര സർക്കാരിന്‍റെ സഹായവും കോർപ്പറേറ്റുകളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടും (സിഎസ്‌ആർ) ഉപയോഗിച്ചാണ് വീട്‌ നിർമിച്ചിരിക്കുന്നത്‌.

എച്ച്‌ആർഡിഎസ്‌ ആദിവാസി കുടുംബം വീട്  ഷോളയൂര്‍ ആദിവാസികള്‍ക്ക് വാസയോഗ്യമല്ലാത്ത വീട്  എച്ച്‌ആർഡിഎസിനെതിരെ കേസ്  complaint against ngo hrds  attappady uninhabitable houses for adivasis
എച്ച്‌ആർഡിഎസ്‌ നിർമിച്ച വീടിന്‍റെ മേല്‍ക്കൂര

Also read: തെരുവ് കച്ചവടക്കാർക്ക് മ്യൂസിയം പരിസരത്ത് പുനരധിവാസ കേന്ദ്രം; പദ്ധതി നടപ്പാക്കുന്നത് 1.7 കോടി ചെലവിൽ

മൂന്നര മുതൽ അഞ്ചുലക്ഷം രൂപ വരെയാണ്‌ ഒരു വീടിന്‌ ചെലവ്‌ കാണിക്കുന്നത്‌. എന്നാൽ മൂന്ന് ലക്ഷത്തിൽ താഴെ തുകയ്‌ക്ക്‌ മറ്റൊരു സ്വകാര്യ ഏജൻസിക്ക്‌ ഉപകരാർ നൽകിയാണ്‌ നിർമാണം. കൃത്യമായി പണം നൽകാത്തതിനാൽ സ്വകാര്യ ഏജൻസി നിര്‍മാണം ഉപേക്ഷിച്ചു.

ആദിവാസിമേഖലയിൽ വീട്‌ നിർമിക്കുന്നതിന്‌ സർക്കാരിന്‍റെ മാനദണ്ഡമുണ്ട്‌. അത്‌ ലംഘിച്ചതിനാൽ പഞ്ചായത്ത്‌ അനുമതിയും നിഷേധിച്ചു. ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത വീട് നിര്‍മിച്ചുവെന്ന് എച്ച്‌ആർഡിഎസിനെതിരെ പട്ടികജാതി-പട്ടികവർഗ കമ്മിഷന്‌ പരാതി ലഭിക്കുകയും കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്.

ഷോളയൂർ പഞ്ചായത്തിൽ 192 വീടാണ്‌ എച്ച്‌ആർഡിഎസ്‌ നിർമിച്ചുനൽകിയത്‌. രണ്ട്‌ മുറി, ഹാൾ, ബാത്ത്‌ റൂം എന്നിവ അടങ്ങിയതാണ്‌ വീട്‌. അടുക്കളയില്ല. ഇവയിൽ 22 എണ്ണത്തിന്‌ മാത്രമാണ്‌ വീട്ടുനമ്പർ ലഭിച്ചത്‌. ബാക്കിയെല്ലാം അനധികൃതമാണ്‌. വൈദ്യുതിയെത്താത്ത, കുടിവെള്ളമില്ലാത്ത, വനമേഖലയിൽ ഉൾപ്പടെ നിർമിച്ചതിനാൽ നൂറോളം വീടുകൾ ഉപയോഗശൂന്യമാണ്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.