പാലക്കാട്: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെ അനാവശ്യമായി കോടതിയലക്ഷ്യ കേസെടുത്ത നടപടിയിൽ പ്രതിഷേധവുമായി പാലക്കാട്ടെ അഭിഭാഷകര്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തുകളയച്ചാണ് അഭിഭാഷകര്‍ പ്രതിഷേധം അറിയിച്ചത്. കലക്‌ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് തോലന്നൂർ ശശിധരൻ അധ്യക്ഷനായി. പാലക്കാട് ബാർ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ഗിരീഷ് നൊച്ചുള്ളി, രമേശ് കണ്ണന്നൂർ, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ബി. രവികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രശാന്ത് ഭൂഷണെതിരായ കേസ്; ചീഫ് ജസ്‌റ്റിന് കത്തയച്ച് പാലക്കാട്ടെ അഭിഭാഷകര്‍ - പാലക്കാട് വാര്‍ത്തകള്‍
കലക്‌ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തുകളയച്ചാണ് അഭിഭാഷകര്‍ പ്രതിഷേധം അറിയിച്ചത്