പാലക്കാട്: പുതുശ്ശേരിയിൽ വാഹനം മോഷ്‌ടിച്ച് രക്ഷപ്പെട്ട പ്രതികള്‍ പിടിയിൽ. കോഴിക്കോട് അത്തോളി ഹമ്മദ് സൽമാൻ (24), തൃശ്ശൂർ, ഗുരുവായൂർ സ്വദേശി മുഹമ്മദ് അസ്ലം (24) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഒഎൽഎക്സിൽ വിൽപ്പനയ്ക്കിട്ട ബൈക്കാണ് ഉടമയെ കബളിപ്പിച്ച് പ്രതികള്‍ തട്ടിയെടെത്തത്.
ബൈക്ക് വാങ്ങാമെന്ന് പറഞ്ഞ് ഇത്തിയ ഇവർ ഓടിച്ച് നോക്കാനായി വാഹനം വാങ്ങുകയും ബൈക്കുമായി കടന്ന് കളയുകയുമായിരുന്നു. മോഷണത്തിനായി പാലക്കാടേക്ക് വന്നത് വയനാട്ടിൽ നിന്നും മോഷ്‌ടിച്ച മറ്റൊരു സ്‌കൂട്ടറിലാണ്. ആ സ്‌കൂട്ടർ ഉപേക്ഷിച്ചാണ് മോട്ടോർ സൈക്കിളുമായി പ്രതികൾ കടന്ന് കളഞ്ഞത്.
മോഷണം പോയ മോട്ടോർ സൈക്കിൾ എറണാകുളത്ത് നിന്നും കണ്ടെത്തി. പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും മോഷണ മുതലാണ്. ഇരുവർക്കും സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.
ALSO READ റോഡിന്‍റെ വളവ് നിവർത്താൻ തോട് കയ്യേറ്റം; നിർമാണം തടഞ്ഞ് നാട്ടുകാർ