പാലക്കാട്: ഡിസംബർ 22ന് അട്ടപ്പാടിയിലെ മൊബൈൽ ഷോപ്പിന്‍റെ പൂട്ട് പൊളിച്ച് ഫോണുകൾ മോഷ്‌ടിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്‌തു. ജെല്ലിപ്പാറ ചൂട്ടുവേലിൽ അഖിലിനെയാണ് (20) അഗളി പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇയാളുടെ പേരിൽ മണ്ണാർക്കാട്, എറണാകുളം സെൻട്രൽ, കോയമ്പത്തൂർ എന്നീ പൊലീസ് സ്റ്റേഷനിലുകളിലായി വാഹനമോഷണ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. മുക്കാലിയിൽ വെച്ച് എസ്ഐ രതീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.