പാലക്കാട് : മണ്ണുത്തി ദേശീയപാത ചെമ്പൂത്രയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിനുപിന്നിൽ ബൈക്ക് ഇടിച്ച് പൊലീസുകാരൻ മരിച്ചു. രാമവർമപുരം പൊലീസ് അക്കാദമിയിൽ ഗാർഡ് ഡ്യൂട്ടി ചെയ്‌തിരുന്ന ആലത്തൂർ കുനിശേരി സ്വദേശി പനയമ്പാറ കോച്ചൻ വീട്ടിൽ മനുവാണ് (26) മരിച്ചത്. ഡ്യൂട്ടിയ്ക്കായി വീട്ടിൽനിന്ന് അക്കാദമിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
Also read: കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു
ഞായറാഴ്‌ച (17.04.2022) വൈകിട്ട് നെന്മാറ വക്കാവ് ശ്‌മശാനത്തിൽ സംസ്‌കരിക്കും. അച്ഛൻ : മണികണ്‌ഠൻ, അമ്മ: രമണി, സഹോദരൻ : രാഹുൽ.