പാലക്കാട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ സജീവമായ സർക്കാർ ജീവനക്കാർക്കും പൊലീസിനും വിരുന്നൊരുക്കി പട്ടാമ്പി സ്വദേശി കെ എച്ച് അബ്‌ദുൽ ഗഫൂർ. പട്ടാമ്പിയിലെ സ്വകാര്യ ഹോട്ടലുമായി സഹകരിച്ചു നടത്തിയ പരിപാടിയിൽ നഗരസഭ, സിവിൽ സ്റ്റേഷൻ, പട്ടാമ്പി പൊലീസ് സ്റ്റേഷൻ, കെഎസ്ഇബി എന്നിവിടങ്ങളിലെ ഇരുന്നൂറോളം പേർക്ക് ചിക്കൻ ബിരിയാണി നൽകി. ഉച്ചക്ക് എല്ലാ ഓഫീസിലും നേരിട്ടെത്തിയാണ് ഭക്ഷണം നൽകിയത്. റോഡുകളിൽ കര്‍മനിരതരായ പൊലീസുകാർക്കും ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്‌തു. ആദ്യദിവസം 200 ഭക്ഷണ പൊതികളാണ് നല്‍കിയത്.
പൊലീസിനും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരുന്നൊരുക്കി പട്ടാമ്പി സ്വദേശി
ഉച്ചക്ക് ഓഫീസുകളില്‍ നേരിട്ടെത്തിയാണ് ഇരുന്നൂറോളം പേർക്ക് ഭക്ഷണം നൽകിയത്