മലപ്പുറം: വാഴക്കാട് പഞ്ചായത്തിൽ ആഴ്ച ചന്തയ്ക്ക് തുടക്കമായി. കൃഷി ഭവന്‍റെ കീഴിലാണ് ആഴ്ചചന്ത. ചന്ത കർഷകർക്കും പൊതുജനങ്ങൾക്കും ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് ഗ്രാമ പഞ്ചായത്ത്.
കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കാനും ഉപഭോക്താക്കൾക്ക് ഇടനിലക്കാരില്ലാതെ ഉൽപ്പന്നങ്ങൾ നേരിട്ട് വാങ്ങുന്നതിനും അവസരമൊരുക്കുന്നതാണ് ഈ ആഴ്ച ചന്ത. ഗ്രാമപഞ്ചായത്ത് പരിസരത്തു തന്നെയാണ് വിൽപന കേന്ദ്രം. പച്ചക്കറികൾക്ക് പുറമേ മറ്റ് ഉൽപന്നങ്ങളും ഇവിടെ വിതരണത്തിനെത്തുന്നുണ്ട്. മറഞ്ഞു പോയ ഗ്രാമീണ സംസ്കാരത്തിന്‍റെ തിരിച്ചെടുക്കല്‍ കൂടിയാണ് ചന്ത.