ETV Bharat / city

നാട്ടുവൈദ്യന്‍റെ കൊലപാതകം : മുഖ്യപ്രതിയെ കൃത്യം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ്, കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി സൂചന - shaba sherif murder case latest news

മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിനെ കൊലപാതകം നടന്ന മുക്കട്ടയിലെ വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്

നാട്ടുവൈദ്യന്‍റെ കൊലപാതകം  ഷാബാ ഷെരീഫ് കൊലക്കേസ്  നാട്ടുവൈദ്യന്‍ കൊലക്കേസ് തെളിവെടുപ്പ്  ഷൈബിൻ അഷ്‌റഫുമായി തെളിവെടുപ്പ്  traditional healer murder case  shaba sherif murder case latest news  traditional healer murder evidence collection
നാട്ടുവൈദ്യന്‍റെ കൊലപാതകം: മുഖ്യപ്രതിയെ കൊല നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ്, കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി സൂചന
author img

By

Published : May 22, 2022, 4:17 PM IST

മലപ്പുറം : നാട്ടുവൈദ്യന്‍ ഷാബ ഷെരീഫ് കൊലക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിനെ കൊലപാതകം നടന്ന മുക്കട്ടയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഞായറാഴ്‌ച 10.30 ഓടെ നിലമ്പൂർ പൊലീസ് ഇൻസ്പെക്‌ടര്‍ പി വിഷ്‌ണുവിന്‍റെ നേതൃത്വത്തിലാണ് പൊലീസ് വാഹനത്തിൽ ഷൈബിൻ അഷ്റ‌ഫിനെ എത്തിച്ചത്. വീടിനുള്ളിലും വീട്ടുവളപ്പിലുമായി 20 മിനിറ്റിലേറെ തെളിവെടുപ്പ് നടത്തി.

കൊല നടന്ന മുറി, മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറി, വീടിന്‍റെ ചുറ്റുഭാഗങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസിന് ഷൈബിൻ നൽകിയതായാണ് സൂചന. തെളിവെടുപ്പിനിടയിൽ, കാര്യമായി ഒന്നുമില്ലെന്നും കേസിൽ ജയിച്ചുവരുമെന്നും പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടയിൽ ഷൈബിൻ അഷ്റ‌ഫ്‌ പറഞ്ഞു.

ചന്തക്കുന്നിലെ ഒരു ബേക്കറിയിലും തെളിവെടുപ്പിന്‍റെ ഭാഗമായി പൊലീസെത്തി. മൃതദേഹം ചാലിയാർ പുഴയിൽ തള്ളിയ ശേഷം പ്രതികൾ വിശ്രമിച്ച ലോഡ്‌ജിലും കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹ അവശിഷ്‌ടത്തിനായി ചാലിയാർ പുഴയുടെ എടവണ്ണ സീതി ഹാജി പാലത്തിന് സമീപം നാവിക സേനയുടെ തിരച്ചിൽ രണ്ടാം ദിവസവും തുടരുകയാണ്.

മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു

കൊല ഒറ്റമൂലിക്ക് വേണ്ടി : 2020ലാണ് കേസിനാസ്‌പദമായ സംഭവം. മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി തട്ടിയെടുക്കാൻ വേണ്ടിയാണ് മൈസൂർ സ്വദേശിയായ നാട്ടുവൈദ്യൻ ഷാബ ഷെരീഫിനെ പ്രതി കൊലപ്പെടുത്തിയത്. ഷൈബിൻ അഷ്റഫിന്‍റെ വീട്ടിൽ ഒരു വർഷത്തിലേറെ ചങ്ങലക്കിട്ട് പീഡിപ്പിച്ച ശേഷമാണ് ഷാബ ഷെരീഫീനെ പ്രതി ക്രൂരമായി വകവരുത്തിയത്.

ഇയാളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ തള്ളുകയായിരുന്നു. കേസിലെ പ്രതിയായ നിഷാദാണ് ഷാബ ഷെരീഫിന്‍റെ മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക്ക് കവറിലാക്കിയത്. ഷൈബിൻ അഷ്റഫും താനും ചേർന്നാണ് മൃതദേഹം ചാലിയാർ പുഴയിൽ തള്ളിയതെന്ന് അഞ്ച്‌ ദിവസം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന നിഷാദ് നൽകിയ മൊഴിയിലുണ്ട്.

Read more: ഷാബാ ഷെരീഫ് വധം: മൃതദേഹം തള്ളിയ സ്ഥലം കണ്ടെത്തി, പുഴയില്‍ വിദഗ്‌ധ പരിശോധന

നിരവധി കുറ്റകൃത്യങ്ങള്‍ ഷൈബിന് വേണ്ടി നടത്തിയ സംഘം പ്രതിഫലം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാളുമായി അകലുന്നത്. ഇതിന് പിന്നാലെ തന്‍റെ വീട് ആക്രമിച്ച് നിഷാദും ശിഹാബുദ്ദീനും 7 ലക്ഷം രൂപ കവര്‍ന്നുവെന്ന് ആരോപിച്ച് ഷൈബിന്‍ പൊലീസില്‍ പരാതി നല്‍കി. ഏപ്രില്‍ 24ന് വീട് ആക്രമിച്ച് ബന്ദിയാക്കി പണം കവര്‍ന്നെന്നായിരുന്നു പരാതി.

ഈ പരാതിയില്‍ സംഘത്തിലെ ചിലരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടര്‍ന്ന് സംഘത്തിലെ അഞ്ചുപേര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.