ETV Bharat / city

ചാലിയാറില്‍ നീരൊഴുക്ക് കുറഞ്ഞു; ജലക്ഷാമ ഭീഷണിയില്‍ പ്രദേശവാസികള്‍ - summer season chaliyar river

ചാലിയാറിലെ പ്രധാന കുടിവെള്ള പദ്ധതികളുടെ വൃഷ്ടി പ്രദേശങ്ങളില്‍ സ്ഥിരം തടയണകള്‍ നിര്‍മിക്കണമെന്ന ആവശ്യം നിരന്തരമായി അധികൃതര്‍ അവഗണിക്കുകയാണെന്ന പരാതിയും ശക്തമാണ്.

ചാലിയാറില്‍ നീരൊഴുക്ക്  ചാലിയാര്‍ കുടിവെള്ള പദ്ധതി  chaliyar irrigation project  chaliyar news  summer season chaliyar river  Chaliyar river news
ചാലിയാര്‍
author img

By

Published : Jan 21, 2020, 6:21 PM IST

Updated : Jan 21, 2020, 8:04 PM IST

മലപ്പുറം: വേനല്‍ തുടങ്ങാനിരിക്കെ ചാലിയാറില്‍ നീരൊഴുക്ക് കുറയുന്നത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നു. ചാലിയാറിനെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികളാണ് പ്രവര്‍ത്തിക്കുന്നത്. വരും മാസങ്ങളില്‍ വേനല്‍ ശക്തമാകുന്നതോടെ മേഖലയെ കാത്തിരിക്കുന്നത് കടുത്ത ജലക്ഷാമമാകും. വടപുറം തടയണ തകര്‍ന്നതോടെ പുഴ ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ താഴെ മുതല്‍ ഒരുഭാഗം മാത്രമായി ചെറിയ ചാലായാണ് ഒഴുകുന്നത്.

നീരൊഴുക്ക് കുറഞ്ഞതോടെ ചാലിയാര്‍ തീരത്ത് ജലക്ഷാമ ഭീഷണി

നിലമ്പൂര്‍ - എടവണ്ണ സമഗ്ര കുടിവെള്ള പദ്ധതി, ലിഫ്റ്റ് ഇറിഗേഷന്‍ - മൂര്‍ക്കനാട് മേജര്‍ കുടിവെള്ള പദ്ധതി തുടങ്ങി ചെറുതും വലുതുമായ നിരവധി കുടിവെള്ള - കാര്‍ഷിക ജലസേചന പദ്ധതികള്‍ ചാലിയാര്‍ പുഴയെ ആശ്രയിക്കുന്നുണ്ട്. പുഴ വറ്റുന്നതോടെ കര്‍ഷകര്‍ അടക്കമുള്ള ആയിരകണക്കിന് കുടുംബങ്ങളാണ് കടുത്ത ജലക്ഷാമത്തിനിരയാകുക. കോടികള്‍ മുടക്കി നിര്‍മിച്ച തോണിക്കടവ് തടയണ ഒരു വര്‍ഷം യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിക്കുമെന്ന് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും നടപ്പായില്ല.

കഴിഞ്ഞ വേനലില്‍ ലക്ഷങ്ങള്‍ ചെലവിട്ട് നൂറുകണക്കിന് മണല്‍ച്ചാക്കുകള്‍ പുഴയില്‍ തടയണ തകര്‍ന്ന ഭാഗത്ത് ഇട്ടിരുന്നു. ഇത് കഴിഞ്ഞ പ്രളയത്തില്‍ ഒഴുകിപോകുകയും ചെയ്തു. പുഴയില്‍ നീരൊഴുക്ക് കുറഞ്ഞതോടെ തീരങ്ങളിലെ കിണറുകള്‍ പോലും വറ്റിയ നിലയിലാണ്. ചാലിയാറിലെ പ്രധാന കുടിവെള്ള പദ്ധതികളുടെ വൃഷ്ടി പ്രദേശങ്ങളില്‍ സ്ഥിരം തടയണകള്‍ നിര്‍മിക്കണമെന്ന ആവശ്യം നിരന്തരമായി അധികൃതര്‍ അവഗണിക്കുകയാണെന്ന പരാതിയും ശക്തമാണ്.

Intro:വേനല്‍ കടുത്തതോടെ ചാലിയാറില്‍ നീരൊഴുക്ക് കുറയുന്നത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നു. ചാലിയാറിനെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികളാണ് പ്രവര്‍ത്തിക്കുന്നത്. Body:വേനല്‍ കടുത്തതോടെ ചാലിയാറില്‍ നീരൊഴുക്ക് കുറയുന്നത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നു. ചാലിയാറിനെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികളാണ് പ്രവര്‍ത്തിക്കുന്നത്. വരും മാസങ്ങളില്‍ വേനല്‍ കൂടുതല്‍ ശക്തമായതോടെ മേഖലയെ കടുത്ത ജലക്ഷാമത്തിലാഴ്ത്തും

മാസങ്ങള്‍ക്ക് മുന്‍പ് പ്രളയത്തില്‍ നാടും നഗരവും നിറഞ്ഞ് ഒഴുകിയ പുഴയാണ് ചുരുങ്ങിയ മാസങ്ങള്‍കൊണ്ട് ഒഴുക്ക് നിലക്കുന്ന തരത്തില്‍ വറ്റിവരണ്ടിട്ടുള്ളത് . ചാലിയാര്‍ പ്രദേശത്തെ വടപുറം തടയണ തകര്‍ന്നതോടെ പുഴ ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് താഴ്ഭാഗം മുതല്‍ ഒരുഭാഗം മാത്രമായി ചെറിയ ചാലായി ഒഴുകുന്ന നിലയിലാണ് ഇപ്പോഴുള്ളത്.
നിലമ്പൂര്‍ - എടവണ്ണ സമഗ്ര കുടിവെള്ള പദ്ധതി - ലിഫ്റ്റ് ഇറിഗേഷന്‍ - മൂര്‍ക്കനാട് മേജര്‍ കുടിവെള്ള പദ്ധതി തുടങ്ങി - മമ്പാട് പഞ്ചയത്തുകളിലെ ചെറുതും വലുതുമായ നിരവധി കുടിവെള്ള - കാര്‍ഷിക ജലസേചന പദ്ധതികള്‍ തുടങ്ങിയവ ആശ്രയിക്കുന്ന ചാലിയാര്‍ പുഴയെ ആണ്. പുഴ വറ്റുന്നതോടെ കര്‍ഷകര്‍ അടക്കമുള്ള ആയിരകണക്കിന് കുടുംബങ്ങളാണ് കടുത്ത ജലക്ഷാമത്തിനിരയാകുക . കോടികള്‍ മുടക്കി നിര്‍മിച്ച തോണിക്കടവ് തടയണ ഒരുവര്‍ഷം യുദ്ധകാലടിസ്ഥാനത്തില്‍ പുനര്‍നിര്‍മിക്കുമെന്ന് ബന്ധപെട്ടവര്‍ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും, കഴിഞ്ഞ വേനലിനെ ചെറുക്കാന്‍ ലക്ഷങ്ങള്‍ ഉപയോഗിച്ച് നൂറുകണക്കിന് മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ച് പുഴയില്‍ തടയണ തകര്‍ന്ന ഭാഗത്ത് ഇട്ടത് ഈ പ്രളയത്തില്‍ ഒഴുകിപോയി പലഭാഗങ്ങളിലും പുഴയില്‍ പരന്നുകിടക്കുകയാണ്.
മുന്‍പ് തടയണ ഉണ്ടായിരുന്ന കാലത്ത് പുഴയോര വാസികളുടെ കിണറുകളില്‍ വേനലിലും ജലസമൃദ്ധിയുണ്ടായിരുന്നങ്കിലും പുഴയില്‍ വെള്ളം കുറഞ്ഞതോടെ പുഴയോട് ചേര്‍ന്ന പുരയിടങ്ങളിലെ കിണറുകള്‍ പോലും വറ്റിയ നിലയിലാണ്.
മലപ്പുറം ജില്ലകളുടെ പ്രധാന ജലസ്രോതസ്സ് ആയ ചാലിയാര്‍ പുഴയില്‍ പ്രധാന കുടിവെള്ളപദ്ധതികളുടെ വൃഷ്ടി പ്രദേശങ്ങളില്‍ സ്ഥിരം തടയണകള്‍ നിര്‍മിക്കണമെന്ന ആവശ്യം കാലങ്ങളായി ബന്ധപെട്ടവരുടെ മുന്‍പില്‍ എത്താറുണ്ടെങ്കിലും ആവശ്യമായ നടപടികള്‍ അധികൃതരില്‍ നിന്നും ഉണ്ടാവാറില്ലConclusion:Etv
Last Updated : Jan 21, 2020, 8:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.