ETV Bharat / city

വാര്‍ത്തകള്‍ തുണച്ചു; അനാഥ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി - മലപ്പുറം വാര്‍ത്തകള്‍

കഴിഞ്ഞ രണ്ടു ദിവസമായി ഇയാൾ നിലമ്പൂർ ബസ്‌ സ്‌റ്റാന്‍ഡില്‍ അവശനിലയിൽ കിടക്കുകയായിരുന്നു.

The orphaned old man was taken to hospital  malappuram news  മലപ്പുറം വാര്‍ത്തകള്‍  വയോധികൻ
വാര്‍ത്തകള്‍ തുണച്ചു; അനാഥ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി
author img

By

Published : Aug 15, 2020, 12:03 AM IST

മലപ്പുറം: നിലമ്പൂർ ബസ്‌ സ്‌റ്റാന്‍ഡില്‍ അവശനിലയിൽ കിടന്ന വയോധികനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ വകുപ്പ് ആംബുലൻസ് വിട്ടു നൽകിയതോടെ പൊലീസ് സഹായതോടെയാണ് ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ രണ്ടു ദിവസമായി ഇയാൾ വളരെ അവശനിലയിലായിരുന്നു. ഇത് സംബന്ധിച്ച് മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. മമ്പാട്ടാണ വെളളൂർ കാവിൽ ഹംസ എന്ന അഡ്രസാണ് ഇയാളുടെ പക്കലുള്ള സഞ്ചിയിലുണ്ടായിരുന്നത്. വ്യാപാരികളാണ് രണ്ടു ദിവസമായി ഇയാൾക്ക് കഞ്ഞി ഉൾപ്പെടെ നൽകിയത്. ഇന്ന് കഞ്ഞി പോലും കുടിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. എഴുന്നേൽക്കാൻ പോലും കഴിയാതെ വന്നതോടെ വ്യാപാരികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.