മലപ്പുറം: കട്ടുപ്പാറ പാലത്തിന് സമീപം പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കുന്നപ്പള്ളി കൊല്ലക്കോട് മുക്ക് സ്വദേശി കക്കറൻ അബ്ദുവിന്‍റെ മകൻ തൗഹീദ് (21) ആണ് മരിച്ചത്. പെരിന്തൽമണ്ണയിൽ നിന്ന് ഫയർ ഫോഴ്‌സും, മലപ്പുറം നിലയത്തിൽ നിന്നും സ്കൂബാ ടീമും, മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
നാട്ടുകാരടെയും സഹകരണത്തോടെ പുഴയിൽ തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് യുവാക്കൾ പുഴയിൽ കുളിക്കാനിറങ്ങിയത്. രണ്ട് പേർ മുങ്ങി താഴുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ പുഴയിൽ ചാടി ഒരാളെ രക്ഷപ്പെടുത്തി. അപ്പോഴേക്കും രണ്ടാമത്തെയാള്‍ പുഴയിൽ താഴ്ന്ന് പോയിരുന്നു. കഴിഞ്ഞ വർഷവും ഇവിടെ കുളിക്കാനിറങ്ങിയ ഒരു കുട്ടി മുങ്ങി മരിച്ചിരുന്നു.