മലപ്പുറം: ഭര്‍ത്താവ് ഗള്‍ഫില്‍ പോയതോടെ രണ്ട് ഭര്‍തൃസഹോദരങ്ങള്‍ യുവതിയെ പലതവണ പീഡിപ്പിച്ചതായുള്ള പരാതിയില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി മഞ്ചേരി കോടതി. യുവതിയെ പലതവണ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ഭര്‍തൃസഹോദരങ്ങളുടെ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. നിലമ്പൂര്‍ കരുളായി സ്വദേശികളാണ് പ്രതികള്‍. 2006 ജൂണ്‍ അഞ്ചിനായിരുന്നു പരാതിക്കാരിയുടെ വിവാഹം. ഒരുവര്‍ഷം കഴിഞ്ഞ് ഭര്‍ത്താവ് വിദേശത്തേക്ക് ജോലിക്കായി പോയി. 2008 ഏപ്രില്‍ 16ന് രാത്രി 12 മണിക്ക് യുവതി താമസിക്കുന്ന വീട്ടിലെത്തിയ പ്രതികളിലൊരാള്‍ ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് 2008 മെയ് എട്ടിനും 2010 മെയ് ഒന്നിനും 2020 മാര്‍ച്ച് 10നും ബലാല്‍സംഗം ചെയ്തുവെന്നാണ് ഒന്നാംപ്രതിക്കെതിരെ 2020 ജൂലൈ 25ന് യുവതി പൂക്കോട്ടുംപാടം പൊലീസില്‍ നല്‍കിയ പരാതിയിലുള്ളത്. ഭര്‍ത്താവിന്‍റെ മറ്റൊരു സഹോദരൻ 2008 മെയ് മാസത്തിലും 2018 ഫെബ്രുവരി 25നും 2020 ജൂണ്‍ രണ്ടിനും ബലാല്‍സംഗം ചെയ്തുവെന്നാണ് മറ്റൊരു പരാതി.
യുവതിയെ ഭര്‍തൃസഹോദരങ്ങള്‍ പീഡിപ്പിച്ചെന്ന പരാതി; പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി - മലപ്പുറം വാര്‍ത്തകള്‍
നിലമ്പൂര്‍ കരുളായി സ്വദേശികളാണ് പ്രതികള്‍