ETV Bharat / city

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്‌ഡിപിഐ പ്രതിഷേധം - എസ്‌ഡിപിഐ മാര്‍ച്ച്

മന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് പോയത്. അത് കിട്ടാതെ വന്നതോടെയാണ് ഈ തിരിച്ചുവരവെന്ന് എസ്‌ഡിപിഐ.

പി.കെ കുഞ്ഞാലിക്കുട്ടി  sdpi march against kunjalikutty  malappuram sdpi march  pk kunjalikutty news  എസ്‌ഡിപിഐ മാര്‍ച്ച്  മലപ്പുറം വാര്‍ത്തകള്‍
പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്‌ഡിപിഐ പ്രതിഷേധം
author img

By

Published : Feb 4, 2021, 1:26 AM IST

മലപ്പുറം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രിസ്ഥാനം സ്വപ്നം കണ്ട് എം.പി സ്ഥാനം രാജിവെച്ച പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് എസ്‌ഡിപിഐ മലപ്പുറം ടൗണിൽ പ്രകടനം നടത്തി.

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്‌ഡിപിഐ പ്രതിഷേധം
ഫാസിസത്തെ പ്രതിരോധിക്കാനെന്ന് പറഞ്ഞ് വോട്ട് വാങ്ങി ഡൽഹിയിലെത്തിയ കുഞ്ഞാലിക്കുട്ടിയുടെ ഉള്ളിലിരിപ്പ് വീണ്ടും യുപിഎ ഗവൺമെന്‍റ് അധികാരത്തിൽ വരുമെന്നും തന്‍റെ മുൻഗാമി ഇ അഹമ്മദ് അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങൾ തനിക്കും ലഭ്യമാകുമെന്നായിരുന്നു. എന്നാൽ മോദി അധികാരത്തിൽ വന്നതോടെ നിർണായക സമയങ്ങളിൽ പോലും സഭയിൽ ഹാജരായില്ല, എന്ന് മാത്രമല്ല ഏറ്റവും മോശം പാർലമെന്‍റേറിയൻ എന്ന ദുഷ്‌പേര് നേടുകയും ചെയ്തു. ഈ വഞ്ചന മലപ്പുറത്തെ ജനത തിരിച്ചറിയുമെന്നും പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പാർട്ടി ജില്ലാ സെക്രട്ടറി എം.പി മുസ്ഥഫ മാസ്റ്റർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.