ETV Bharat / city

യുവാവിന്‍റെ ഫോണ്‍ പിടിച്ചു വാങ്ങിയ സംഭവം; പൊലീസിനെതിരെ പ്രതിഷേധം, ദൃശ്യങ്ങൾ വൈറല്‍

ബൈക്കിന്‍റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞത് ശ്രദ്ധയിൽ പെട്ട മലപ്പുറം ട്രാഫിക് എസ് ഐ ഇന്ദു റാണിയാണ് ബൈക്ക് ഉടമയുടെ ഫോൺ ബലമായി പിടിച്ചു വാങ്ങി കൊണ്ടുപോയത്.

പട്രോളിംഗിനിടെ യുവാവിന്‍റെ ഫോണ്‍ വാങ്ങി; പൊലീസിനെതിരെ പ്രതിഷേധം

author img

By

Published : Aug 3, 2021, 3:52 PM IST

Updated : Aug 3, 2021, 6:08 PM IST

മലപ്പുറം: പട്രോളിങിനിടെ യുവാവിന്‍റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം. ബൈക്കിന്‍റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞത് ശ്രദ്ധയിൽ പെട്ട മലപ്പുറം ട്രാഫിക് എസ്ഐ. ഇന്ദു റാണിയാണ് ബൈക്ക് ഉടമയുടെ ഫോൺ ബലമായി പിടിച്ചു വാങ്ങി കൊണ്ടുപോയത്.

യുവാവിന്‍റെ ഫോണ്‍ പിടിച്ചു വാങ്ങിയ സംഭവം; പൊലീസിനെതിരെ പ്രതിഷേധം, ദൃശ്യങ്ങൾ വൈറല്‍

നാട്ടുകാർ ശക്തമായി പ്രതികരിച്ചതോടെ പിഴയടക്കാൻ എഴുതി നൽകി എസ്.ഐ ഫോൺ തിരിച്ചു നൽകി. ഇതിനിടയിൽ നാട്ടുകാർ പൊലീസിനെതിരെ പ്രതികരിക്കുന്നത് ചിലർ മൊബൈൽ ഫോണിൽ പകർത്തി. ദ്യശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

കൂടുതല്‍ വായനക്ക്: പൊലീസ് മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന വിവാദം പൊലീസ് മേധാവി അന്വേഷിക്കും

ഒന്‍പത് മാസം ഗര്‍ഭിണിയായ ഭാര്യ വിളിക്കുമെന്ന് പറഞ്ഞിട്ടും എസ്.ഐ ഫോണ്‍ നല്‍കിയില്ലെന്നും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. മൊബൈല്‍ പിടിച്ചുവാങ്ങുന്നത് എന്ത് അധികാരത്തിലാണെന്നും വീഡിയോയില്‍ നാട്ടുകാര്‍ ചോദിക്കുന്നു. പിഴയടയ്ക്കൂവെന്ന് പൊലീസ് പറഞ്ഞതോടെ പിഴ കോടതിയില്‍ അടച്ചോളാമെന്ന് യുവാവ് മറുപടി നല്‍കി.

Last Updated : Aug 3, 2021, 6:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.