മലപ്പുറം: ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ രണ്ടു മാസത്തോളമായി നിർത്തിവച്ച ജങ്കാർ സർവീസ് പുനരാരംഭിച്ചു. പരീക്ഷകൾ തുടങ്ങിയതിന്‍റെയും ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന്‍റെയും അടിസ്ഥാനത്തിലാണ് ജങ്കാർ സർവീസ് പുനരാരംഭിക്കാൻ പൊന്നാനി നഗരസഭ തീരുമാനിച്ചത്. സാമൂഹ്യ അകലവും മറ്റ് സുരക്ഷാക്രമീകരണങ്ങളും മുൻനിർത്തി ഒരേ സമയം 50 ശതമാനം ആളുകളെ മാത്രമാണ് യാത്ര ചെയ്യാൻ അനുവദിക്കുക.
ഇതരസംസ്ഥാന വാഹനങ്ങൾക്കും ട്രക്കുകൾക്കും യാത്രാനുമതിയില്ല. പൊന്നാനി പുറത്തൂർ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും ചിലവുകുറഞ്ഞ ഗതാഗത മാർഗമാണ് ഈ സർവീസ്. സർക്കാർ നിർദേശ പ്രകാരം ടിക്കറ്റ് ചാര്‍ജില്‍ ഒരു മാസത്തേക്ക് 33 ശതമാനം വർധന ഉണ്ടാകും. എന്നാല്‍ വിദ്യാർഥികൾക്കുള്ള പ്രത്യേക ഇളവുകൾ തുടരും.