ETV Bharat / city

സമസ്‌ത യുവജന വിഭാഗം നേതാവ് അബ്‌ദുസമദ് പൂക്കോട്ടൂരിനെതിരെ കേസ് - covid guideline violation in pooki paramabu

കഴിഞ്ഞ ദിവസം പൂക്കിപറമ്പിലാണ് വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.

അബ്‌ദുസമദ് പൂക്കോട്ടൂരിനെതിരെ കേസ്  പൂക്കിപറമ്പിലെ പ്രതിഷേധത്തിനെതിരെ നിയമനടപടി  വഖഫ് ബോര്‍ഡ് നിയമനം  മുസ്‍ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രതിഷേധം  Police case against abdu samad pookottur  covid guideline violation in pooki paramabu  abdu samad pookottur
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല; സമസ്‌ത യുവജന വിഭാഗം നേതാവ് അബ്‌ദുസമദ് പൂക്കോട്ടൂരിനെതിരെ കേസ്
author img

By

Published : Jan 6, 2022, 7:28 PM IST

മലപ്പുറം: സമസ്‌ത യുവജന വിഭാഗം നേതാവ് അബ്‌ദുസമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്ത് പൊലീസ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുയോഗം സംഘടിപ്പിച്ചതിനാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. പൂക്കോട്ടൂരിനു പുറമെ സമസ്‌ത, മുസ്‍ലിം ലീഗ് നേതാക്കളായ 12 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ കഴിഞ്ഞ ദിവസം പൂക്കി പറമ്പിൽ നടന്ന പരിപാടിക്കെതിരെയാണ് നിയമ നടപടി. തെന്നല പഞ്ചായത്ത് മുസ്‍ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും 200ഓളം പേരെ പങ്കെടുപ്പിച്ച്‌ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തിലാണ് പൊതുസമ്മേളനം നടന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു. പൊലിസ് നേരിട്ട് കേസെടുക്കുകയായിരുന്നു. ശരീഫ് വടക്കയില്‍, അബ്ദുല്‍ഖാദര്‍ ഖാസിമി, പിവി മൊയ്‌തീന്‍, പികെ റസാഖ് തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ള നേതാക്കള്‍.

ALSO READ: രാജ്യത്താദ്യം, മൃഗങ്ങൾക്ക് ആര്‍എഫ്‌ഐഡി സംവിധാനവുമായി മൃഗസംരക്ഷണ വകുപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.