ETV Bharat / city

സംസ്ഥാന സര്‍ക്കാര്‍ നിലപാട് ക്രൂരതയെന്ന് പികെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് രോഗവ്യാപനമില്ല എന്ന ഖ്യാതി നിലനിർത്താൻ പ്രവാസികളെ കരുവാക്കരുതെന്ന് പി. കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

pk kunjalikkutty on NRI issue  പികെ കുഞ്ഞാലിക്കുട്ടി  പ്രവാസി വാര്‍ത്ത  gulf news
പ്രവാസികളുടെ മടങ്ങി വരവ്; സര്‍ക്കാര്‍ നിലപാട് ക്രൂരതയെന്ന് പികെ കുഞ്ഞാലിക്കുട്ടി
author img

By

Published : Jun 17, 2020, 9:14 PM IST

മലപ്പുറം: പ്രവാസികളുടെ മടങ്ങി വരവ് തടസപ്പെടുത്തുന്ന കേരള സർക്കാർ നിലപാട് ക്രൂരതയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. വരുന്നവരെല്ലാം കൊവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധന പിൻവലിക്കണം. മറ്റു സംസ്ഥാനങ്ങളൊന്നും തടസം ഉണ്ടാക്കുന്നില്ല, മടങ്ങിവരവിന് സജ്ജീകരണം ഒരുക്കുന്നതിൽ നോർക്ക പൂർണ പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

പ്രവാസികളുടെ മടങ്ങി വരവ്; സര്‍ക്കാര്‍ നിലപാട് ക്രൂരതയെന്ന് പികെ കുഞ്ഞാലിക്കുട്ടി

ജീവൻ രക്ഷിക്കാൻ നാട്ടിലേക്ക് വരുന്നവരോടുള്ള അനീതിക്കെതിരെ മുസ്‌ലിം ലീഗ് ശക്തമായ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ്. എല്ലാവർക്കും ക്വാറന്‍റൈൻ സൗകര്യം ഉറപ്പു നൽകിയ സർക്കാർ പിന്നീട് മലക്കം മറിഞ്ഞു. പ്രവാസികൾ വരരുത് എന്നാഗ്രഹിച്ചാണ് നടപ്പാകാത്ത നിബന്ധനകൾ. സംസ്ഥാനത്ത് രോഗവ്യാപനമില്ല എന്ന ഖ്യാതി നിലനിർത്താൻ പ്രവാസികളെ കരുവാക്കരുതെന്നും പി. കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.