ETV Bharat / city

കിറ്റെക്‌സ് പ്രശ്നം: താൻ മന്ത്രിയായിരുന്നപ്പോള്‍ ഇത്തരം വിഷയങ്ങള്‍ പരിഹരിച്ചിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

നിലവിലെ ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ തുടരുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.

pk kunjalikkutty on kitex issue  pk kunjalikkutty latest news  kitex issue news  കിറ്റക്‌സ് പ്രശ്‌നം  പി.കെ കുഞ്ഞാലിക്കുട്ടി
കുഞ്ഞാലിക്കുട്ടി
author img

By

Published : Jul 12, 2021, 8:09 PM IST

മലപ്പുറം: രാഷ്ട്രീയക്കാരും നിക്ഷേപകരും പരസ്പരം ധാര്‍ഷ്ട്യം കാണിക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. നിക്ഷേപകര്‍ രാഷ്ട്രീയം കളിക്കുന്നതും ഭൂഷണമല്ല. കിറ്റെക്‌സ് വിഷയത്തില്‍ ഇത് രണ്ടും സംഭവിച്ചു എന്നതാണ് വസ്തുത. രമ്യമമായി വിഷയം പരിഹരിക്കുന്ന കാര്യത്തില്‍ ഇടതു സര്‍ക്കാര്‍ പരാജയപ്പെട്ടു.

പോകുന്നവര്‍ പോകട്ടെയെന്ന നിലപാട് ശരിയല്ല. പതിനായിരങ്ങള്‍ക്ക് ജോലിയും കോടികളുടെ നികുതിയുമാണ് കേരളത്തിന് ഇതു വഴി നഷ്ടമാവുക. കേരളത്തിന്‍റെ വ്യവസായ മേഖലയ്‌ക്ക് ഇത് വലിയ തിരിച്ചടിയുണ്ടാക്കും. ഇതിനു പുറമെ നിക്ഷേപത്തിന് ഏറെ സാധ്യതകളുള്ള കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന രീതിയില്‍ തെറ്റിധാരണ പരക്കും.

ഇടത് മുന്നണിക്ക് വിമർശനം

കിറ്റെക്‌സിനെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഇടതു മുന്നണിയാണ്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തും ഇതുപോലെ വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് വ്യവസായ മന്ത്രി എന്ന നിലയില്‍ താന്‍ ഇടപെടുകയും പരിഹരിക്കുകയും ചെയ്തതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് സംസാരിക്കുന്നു

സംസ്ഥാനത്ത് വ്യവസായങ്ങള്‍ കൊണ്ടുവന്നതില്‍ പ്രധാനപങ്ക് വഹിച്ചത് യു.ഡി.എഫ് സര്‍ക്കാരാണ്. കിന്‍ഫ്ര, സ്മാര്‍ട്ട്‌സിറ്റി, അക്ഷയ, ടെക്‌നോ പാര്‍ക്ക് തുടങ്ങിയവയെല്ലാം അതിനുദാഹരണങ്ങളാണ്.

എന്നാല്‍ ഈ വ്യവസായ വളര്‍ച്ച പിന്നീട് പലപ്പോഴും ഉണ്ടായില്ല. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ചെറുകിട വ്യവസായ, ഐടി മേഖലകളില്‍ തീരെ വളര്‍ച്ചയുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

നിലവിലെ ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ തുടരുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടിയാണ്. ചെറുകിട വ്യാപാരികള്‍ എങ്ങനെ ജീവിക്കുമെന്ന് സര്‍ക്കാര്‍ പറയണം. എല്ലാം കിറ്റ് കൊണ്ട് പിടിച്ചു നിര്‍ത്താനാവില്ല. ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഉള്ളവരെ പറഞ്ഞയച്ചാല്‍ സ്ഥിതി മോശമാവും.

മദ്യഷാപ്പുകള്‍ തുറന്ന സര്‍ക്കാര്‍ കച്ചവടക്കാരെ കാണാതിരിക്കരുത്. വിഷയങ്ങളെ ഗൗരവം പൂര്‍വ്വ പഠിച്ച് പരിഹാരം കാണണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

also read : കേരളം വ്യവസായസൗഹൃദമല്ലെന്ന കിറ്റെക്‌സ് പ്രചരണം തൊഴില്‍രഹിതരോടുള്ള ദ്രോഹം : വി.ഡി സതീശൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.