ETV Bharat / city

മുല്ലപ്പള്ളിയുടെ പരാമര്‍ശം അടഞ്ഞ അധ്യായമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി - PK Kunjalikkutti on Mullappalli's statement on KK Shylaja

വാചകങ്ങൾ മനുഷ്യ സഹജമെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

മുല്ലപ്പള്ളിയുടെ പരാമര്‍ശം  പി.കെ കുഞ്ഞാലിക്കുട്ടി  ആരോഗ്യമന്ത്രി കെ.കെ ശൈലജ കുഞ്ഞാലിക്കുട്ടി  PK Kunjalikkutti on Mullappalli's statement on KK Shylaja  Mullappalli's statement on KK Shylaja
പി.കെ കുഞ്ഞാലിക്കുട്ടി
author img

By

Published : Jun 22, 2020, 1:24 PM IST

Updated : Jun 22, 2020, 2:45 PM IST

മലപ്പുറം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരായ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സർക്കാർ ഒരു വാചകത്തിന്‍റെ പിറകെ പോകേണ്ടതില്ലെന്നും അത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വാചകം വച്ച് ഒരാളെ അളക്കാന്‍ കഴിയില്ല. അത് മനുഷ്യ സഹജമാണ്. പരാമര്‍ശത്തിന്‍റെ പേരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പള്ളിയുടെ പരാമര്‍ശം അടഞ്ഞ അധ്യായമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി

ഇന്ധനവില വര്‍ധനയില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറക്കാത്തതിനേയും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. തുടർച്ചയായി പതിനാറാം ദിവസവും ഇന്ധനവില വർധിച്ചത് ജന ജീവിതം ദുസ്സഹമാക്കും. ഉമ്മൻ ചാണ്ടി സർക്കാർ നികുതി കുറച്ച പോലെ സംസ്ഥാന സർക്കാർ ഇപ്പോൾ ഇടപെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Last Updated : Jun 22, 2020, 2:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.