മലപ്പുറം: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ കേന്ദ്ര സര്‍ക്കാരില്‍ സമ്മർദം ചെലുത്തണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേന്ദ്രം നിലപാട് തിരുത്തണം. വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം തുടര്‍ന്നാല്‍ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
പലരും ഭക്ഷണം പോലും ഇല്ലാതെ വിദേശത്ത് പ്രതിസന്ധിയിലാണ്. ഈ വിഷയം കോടതിയിൽ പോയി കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. പ്രവാസികൾക്ക് വേണ്ടത് ചെയ്യൽ സർക്കാരിന്‍റെ കടമയാണന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക് ഡൗണ്‍ ലംഘിച്ച് ജനപ്രതിനിധികളെങ്കിലും പ്രക്ഷോഭത്തിലേക്ക് കടക്കേണ്ടി വരും. ഇക്കാര്യം യുഡിഎഫ് ചർച്ച ചെയ്തിട്ടുണ്ടന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.