മലപ്പുറം: കെഎം ഷാജി എംഎൽഎക്കെതിരായ വധഭീഷണി അതീവ ഗൗരവതരമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. രണ്ട് സംസ്ഥാനങ്ങളിലായി ഗൂഢാലോചന നടന്നത് വ്യക്തമായ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. രാഷ്ട്രീയമായി എതിർ ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. ഇത്തരം വിഷയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മാത്രമേ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ. കേന്ദ്ര ഏജന്‍സികള്‍ നിഷ്പക്ഷവും നീതിപൂർണവുമായ അന്വേഷണം നടത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കെഎം ഷാജിക്കെതിരായ വധഭീഷണി അതീവ ഗൗരവതരമെന്ന് പികെ കുഞ്ഞാലിക്കുട്ടി - km shaji death threat case
കേന്ദ്ര ഏജന്‍സികള്‍ നിഷ്പക്ഷവും നീതിപൂർണവുമായ അന്വേഷണം നടത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.