മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. നരിപ്പറ്റ കാഞ്ഞരാടൻ വീട്ടിൽ പ്രമോദിന്‍റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവര്‍. ഇതോടെ അപകടത്തിൽ ആകെ മരണം 21 ആയി. ഭര്‍ത്താവിനൊപ്പം ദുബായ് റാസൽഖൈമയിലായിരുന്ന മഞ്ജുളകുമാരി സുഹൃത്തിനൊപ്പമാണ് നാട്ടിലേക്ക് മടങ്ങിയത്. ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്‌സ്‌പ്രസ് ദുബായ് - കോഴിക്കോട് വിമാനം അപകടത്തില്‍പെട്ടത്. രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചിരുന്നു.
കരിപ്പൂര്‍ വിമാനാപകടത്തില്‍ ഒരു മരണം കൂടി - മഞ്ജുളകുമാരി കരിപ്പൂര്‍
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരിപ്പറ്റ സ്വദേശി മഞ്ജുളകുമാരിയാണ് മരിച്ചത്. ഇതോടെ വിമാനാപകടത്തില്‍ ആകെ മരണം 21 ആയി