മലപ്പുറം: പെരുന്നാൾ ദിവസം കിണറിൽ വീണ ഗർഭിണിയായ ആടിന് രക്ഷകരായി നിലമ്പൂരിലെ അഗ്നിശമനസേന ഉദ്യോഗസ്ഥർ. ചക്കാലകുത്ത് ജോമോന്‍റെ ഉടമസ്ഥയിലുള്ള ആടാണ് 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. നാട്ടുകാർ ആടിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം ഫലം കണ്ടില്ല. പിന്നീട് ഉടൻ തന്നെ നിലമ്പൂരിലെ ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും അഗ്നിശമനസേന ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.
വലിയ താഴ്ചയിലേക്കാണ് ആട് വീണതെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആടിന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഉദ്യോഗസ്ഥര്‍ ഉടമസ്ഥന് കൈമാറി. സീനിയർ ഫയർ ആന്‍റ് റെസ്‌ക്യു ഓഫീസറായ ഇ.എം ഷിന്‍റുവിന്‍റെ നേതൃത്ത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. എ.എസ് പ്രദീപ്, കെ.രമേശ്, വി.സിസിൽദാസ്, കെ.മനേഷ്, സി.വിനോദ്, സുമീർ കുമാർ തുടങ്ങിയവരും ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Also read:കൊവിഡ് പോരാളികൾക്ക് പെരുന്നാൾ സദ്യ ഒരുക്കി വട്ടംകുളം ഗ്രാമപഞ്ചായത്ത്