മലപ്പുറം: മങ്കട ഗവൺമെന്‍റ് കോളജിന്‍റെ സ്വന്തമായി ഒരു കെട്ടിടം എന്ന മോഹം പൂവണിഞ്ഞു. കൊളത്തൂര്‍ പുന്നക്കാട് നിര്‍മാണം പൂര്‍ത്തിയായ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്‍ഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. മൂർക്കനാട് പഞ്ചായത്തിലെ പുന്നക്കാട് റോഡിൽ പഞ്ചായത്ത് വിട്ടു നൽകിയ ഭൂമിയിൽ എം.എൽ.എ അഹമ്മദ് കബീറിന്‍റെ ഫണ്ടായ അഞ്ചു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. കൊളത്തൂർ സ്റ്റേഷൻ പടിയിലെ ജവാഹിറുൽ ഉലൂം മദ്രസയിലാണ് കഴിഞ്ഞ ഏഴ് വർഷമായി കോളേജ് പ്രവർത്തിച്ചിരുന്നത്. മദ്രസ കെട്ടിടത്തിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിലാണ് കോളജ് ഓഫിസ് പ്രവർത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയത്.
മങ്കട ഗവൺമെന്‍റ് കോളജിന് സ്വന്തം കെട്ടിടമായി - മങ്കട ഗവൺമെന്‍റ് കോളജ്
മൂർക്കനാട് പഞ്ചായത്തിലെ പുന്നക്കാട് റോഡിൽ പഞ്ചായത്ത് വിട്ടു നൽകിയ ഭൂമിയിൽ എം.എൽ.എ അഹമ്മദ് കബീറിന്‍റെ ഫണ്ടായ അഞ്ചു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്.