ETV Bharat / city

നിയമം പാലിക്കുന്നവര്‍ക്ക് വിഷു കിറ്റ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

തിരൂരങ്ങാടി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് പുത്തൻ പരീക്ഷണങ്ങള്‍ നടത്തുന്നത്.

motor vehicle department vishu kit distribution  motor vehicle department news  vishu kit distribution news  മോട്ടോര്‍ വാഹന വകുപ്പ്  മലപ്പുറം വാര്‍ത്തകള്‍  വിഷു കിറ്റ് വിതരണം
നിയമം പാലിക്കുന്നവര്‍ക്ക് വിഷു കിറ്റ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്
author img

By

Published : Apr 13, 2021, 2:37 AM IST

Updated : Apr 13, 2021, 5:46 AM IST

മലപ്പുറം: റമദാൻ നോമ്പും വിഷുവുമെല്ലാം എത്തിയതോടെ നിരത്തുകളില്‍ തിരക്ക് വര്‍ധിക്കും. ഇതിനിടെ അപകടങ്ങളില്‍പ്പെട്ട് ആര്‍ക്കും ഒന്നും സംഭവിക്കാതിരിക്കാൻ വ്യത്യമായ നടപടികളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് മലപ്പുറത്തെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. നിയമം പാലിച്ച് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്ക് പ്രോത്സാഹനമായി വിഷുകണി കിറ്റും സദ്യക്കുള്ള വിഭവങ്ങളും നൽകി തിരൂരങ്ങാടി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് പുത്തൻ പരീക്ഷണങ്ങള്‍ നടത്തുന്നത്.

നിയമം പാലിക്കുന്നവര്‍ക്ക് വിഷു കിറ്റ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

കണികൊന്ന, കണി വെള്ളരി, മാങ്ങ, പൈനാപ്പിൾ, നാളികേരം, പട്ട്, പഴം തുടങ്ങി വിഷുവിന് കണി കാണാനുള്ള വിവിധ വിഭവങ്ങളും, സദ്യക്കുള്ള അരി, പായസകിറ്റ്, പച്ചക്കറികൾ എന്നിവയാണ് നിയമം പാലിച്ചെത്തുന്നവർക്ക് ഉദ്യോഗസ്ഥർ സമ്മാനമായി നൽകിയത്. തിരൂരങ്ങാടി ജോയിന്‍റ് ആർ.ടി.ഒ എസ്.എ. ശങ്കരൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

പൂക്കിപ്പറമ്പ്, കക്കാട്, കോട്ടക്കൽ, ചേളാരി, പരപ്പനങ്ങാടി, എടരിക്കോട് തുടങ്ങി വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് സമ്മാനങ്ങൾ നൽകിയത്. റോഡിൽ വാഹനാപകടങ്ങൾ കുറയ്‌ക്കുന്നതിന് വരും ദിവസങ്ങളിലും വിവിധ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജോയിന്‍റ് ആര്‍ടിഒ പറഞ്ഞു. സൗജന്യ വാഹന പുക പരിശോധന, വാഹനങ്ങളിലേക്ക് ആവശ്യമായ സാനിറ്റെസർ മാസ്ക് എന്നിവ നൽകിയും സൗജന്യ ഹെൽമറ്റ് നൽകിയും തിരൂരങ്ങാടി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഏറെ ജന ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു

Last Updated : Apr 13, 2021, 5:46 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.