ETV Bharat / bharat

പീഡന ശ്രമത്തിനെതിരെ പ്രതിഷേധം; ചുരാചന്ദ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ച് പൊലീസ് - CURFEW IN CHURACHANDPUR MANIPUR

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വ്യാപാരി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് യുവാക്കൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് കർഫ്യൂ. അതേസമയം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.

MANIPUR VIOLENCE  മണിപ്പൂർ ചുരാചന്ദ്പൂരിൽ കർഫ്യൂ  CURFEW IN DISTRICT IN MANIPUR  LATEST NEWS IN MANIPUR
Representative Image (IANS)
author img

By ETV Bharat Kerala Team

Published : Oct 23, 2024, 8:32 PM IST

ഗുവഹാത്തി: മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി പൊലീസ്. ഒരു കൂട്ടം ആദിവാസി യുവാക്കളുടെ പ്രതിഷേധത്തെ തുടർന്നാണ് ഇന്ന് (ഒക്‌ടോബർ 23) കർഫ്യൂ ഏർപ്പെടുത്തിയത്. 2023ലെ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരമുള്ള പ്രതിരോധ നടപടിയായാണ് കർഫ്യൂ പ്രഖ്യാപിച്ചതെന്ന് പൊലീസ് പറഞ്ഞു.

ക്രമസമാധാനനില തകരാതിരിക്കാനാണ് കർഫ്യൂ ഏർപ്പെടുത്തിയതെന്ന് ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കർഫ്യൂ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വ്യാപാരി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് യുണൈറ്റഡ് ട്രൈബൽ വോളൻ്റിയേഴ്‌സിലെ യുവാക്കൾ പ്രതിഷേധം ആരംഭിച്ചത്. പ്രദേശത്തെ മുഴുവൻ സ്ഥാപനങ്ങളും അടച്ചിടാൻ അവർ ആഹ്വാനം ചെയ്‌തിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പ്രതിഷേധത്തിനിടെ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ജാക്കീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള കട ഒരാൾ തീയിട്ടതായി പൊലീസ് പറഞ്ഞു. പ്രതിയെ അറസ്‌റ്റ് ചെയ്‌തുവെന്നും അയാൾ കസ്‌റ്റഡിയിലാണെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, കർഫ്യൂ ഉത്തരവിനെ തുടർന്ന് അഞ്ചോ അതിലധികമോ ആളുകൾ നിയമവിരുദ്ധമായി ഒത്തുചേരാൻ പാടില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. മാത്രമല്ല വടി, കല്ലുകൾ എന്നിവയുൾപ്പെടെ ആയുധങ്ങളായി ഉപയോഗിക്കാവുന്ന മറ്റ് ഉപകരണങ്ങൾ കൊണ്ടു പോകുന്നതിനും നിരോധനമുണ്ട്. എന്നാൽ ക്രമസമാധാനം നടപ്പിലാക്കുന്നതിനും അവശ്യ സേവനങ്ങൾ പരിപാലിക്കുന്നതിന് ഉൾപ്പെട്ടിരിക്കുന്ന സർക്കാർ ഏജൻസികൾക്കും നിരോധനം ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.

അതേസമയം കഴിഞ്ഞ വർഷം മെയ് മുതലാണ് മണിപ്പൂർ വംശീയ അക്രമത്തിന് സാക്ഷ്യം വഹിക്കുന്നത്. ഇതിനകം മെയ്തേയ്, കുക്കി വിഭാഗങ്ങളിൽപ്പെട്ട 65,000ത്തിലധികം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. മെയ്തേയ് വിഭാഗക്കാർക്ക് പട്ടികവർഗ പദവി (എസ്‌ടി) നൽകണമെന്ന ആവശ്യം ശക്തമായി ഉയർന്നതോടെയാണ് സംഘർഷത്തിന് തുടക്കമാവുന്നത്.

വംശീയ കലാപത്തിൽ ഇതുവരെ 230ലധികം പേരാണ് കൊല്ലപ്പെട്ടത്. 11,133 വീടുകൾക്ക് തീവയ്‌ക്കുകയും അതിൽ 4,569 വീടുകൾ നശിക്കുകയും ചെയ്‌തിരുന്നു. വംശീയ കലാപവുമായി ബന്ധപ്പെട്ട് 11,892 കേസുകളാണ് വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. 65,000ത്തിലധികം ആളുകൾക്ക് അഭയം നൽകുന്നതിനായി സംസ്ഥാന സർക്കാർ 302 ദുരിതാശ്വാസ ക്യാമ്പുകൾ സ്ഥാപിച്ചു.

Also Read: കേന്ദ്രം സംഘടിപ്പിച്ച ചർച്ചയ്ക്ക് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.