ETV Bharat / city

പെൺകുട്ടിക്ക് ഫോൺ ചെയ്തു, യുവാവിന് മർദ്ദനം; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ - സോഷ്യൽ മീഡിയ

പെൺകുട്ടിക്ക് ഫോൺ ചെയ്തു എന്ന് ആരോപിച്ചാണ് മലപ്പുറം അരീക്കോട് സ്വദേശിയായ യുവാവിനെ മർദ്ദിച്ചത്.

MORAL POLICING  MORAL POLICING IN MALAPPURAM  മലപ്പുറത്ത് യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം  സദാചാര ഗുണ്ട  ഗുണ്ടാ ആക്രമണം  MORAL POLICING KERALA  സോഷ്യൽ മീഡിയ  തിരൂർ ജില്ലാ ആശുപത്രി
മലപ്പുറത്ത് യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം
author img

By

Published : Aug 22, 2021, 1:05 PM IST

മലപ്പുറം : തിരൂർ തലക്കടത്തൂർ അരീക്കാട് യുവാവിന് നേരെ സദാചാര ഗുണ്ട ആക്രമണം. വാണിയന്നൂർ തടത്തിൽ സ്വദേശിയായ യുവാവിന് നേരെയാണ് ഒരു കൂട്ടം യുവാക്കൾ സംഘടിതമായെത്തി അക്രമം നടത്തിയത്. ഓഗസ്റ്റ് 17 നാണ് സംഭവം.

സ്കൂട്ടറിൽ പോകുന്നതിനിടെ തടഞ്ഞ് വെച്ച് വടികൊണ്ട് അടിച്ചും, ചവിട്ടിയുമാണ് യുവാവിനെ ഗുണ്ടകൾ അക്രമിച്ചത്. പെൺകുട്ടിക്ക് ഫോൺ ചെയ്തു എന്നാരോപിച്ചാണ് മർദ്ദനം. മർദിക്കുന്ന വീഡിയോ അക്രമികൾ തന്നെ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.

മലപ്പുറത്ത് യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം

ALSO READ: മലപ്പുറത്ത് സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീ​ണ് ആ​റു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

അക്രമത്തിനിരയായി അവശനിലയിൽ വീട്ടിലെത്തിയ മകനെ കണ്ട ഉമ്മ കാര്യം അന്വേഷിച്ചിട്ടും ഇയാൾ വിവരങ്ങൾ പറഞ്ഞില്ല. സോഷ്യൽ മീഡിയകളിൽ മർദനത്തിന്‍റെ വീഡിയോ കണ്ടതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. തുടർന്ന് ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മകനെ അക്രമിച്ചവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.