മലപ്പുറം: എഞ്ചിനീയറാണന്ന വ്യാജ്യേന നിർമാണം നടക്കുന്ന വീട്ടിലെത്തി രാജസ്ഥാൻ സ്വദേശികളായ അതിഥി തൊഴിലാളികളുടെ ഇരുപതിനായിരം രൂപ കവർന്നതായി പരാതി. തുവ്വൂർ തെക്കുംപുറത്ത് കോട്ടയിൽ നൗഷാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുവാരക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. സ്‌കൂട്ടറിലെത്തിയ രണ്ട് പേരാണ് തെക്കുംപുറത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലെത്തി പണം കവര്‍ന്നത്. യുവാക്കളിലൊരാൾ എഞ്ചിനീയറാണന്നും വീടിൻ്റെ നിര്‍മാണം പരിശോധിക്കാനാണെന്നും സ്ഥലത്തുണ്ടായിരുന്നവരെ ധരിപ്പിച്ച് അകത്ത് കയറി അതിഥി തൊഴിലാളികളുടെ പണം കവരുകയായിരുന്നു.
തെക്കുംപുറം മേഖലയിൽ സമാന രീതിയിലുള്ള മോഷണങ്ങൾ വ്യാപകമാണെന്ന പരാതി ഉയരുന്നുണ്ട്. ഒന്നര മാസം മുൻപ് തെക്കുംപുറം ജുമുഅ മസ്‌ജിദില്‍ കവര്‍ച്ച നടന്നിരുന്നു. ദിവസങ്ങൾക്ക് മുൻപ് റോഡരികിൽ നിർത്തിയിട്ട പൾസർ ബൈക്കും മോഷണം പോയിരുന്നു.
Read more: പണമിടപാടിനെ ചൊല്ലി തർക്കം; സഹോദരനെയും കുടുംബത്തെയും കുത്തിക്കൊന്നു