മലപ്പുറം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി ഡോ. എംകെ ജയരാജ് ചുമതലയേറ്റു. സർവകലാശാലയെ നല്ല നിലയിൽ മുന്നോട്ടു കൊണ്ടു പോകുമെന്നും ഉത്തരവാദിത്തങ്ങൾ കൂടുതൽ ഭംഗിയായി നിർവഹിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുസാറ്റ് ഫിസിക്സ് വിഭാഗം പ്രൊഫസർ സ്ഥാനത്ത് നിന്നാണ് ഡോ. എം.കെ ജയരാജ് കാലിക്കറ്റ് വി.സിയായത്. നാല് വർഷത്തേക്കാണ് നിയമനം.
കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ബി.എസ്.സി ഫിസിക്സിൽ ബിരുദം നേടിയ അദ്ദേഹം കുസാറ്റിൽ നിന്നാണ് പി.ജിയും പി.എച്ച്.ഡിയും നേടിയത്. 1990-91 കാലയളവിൽ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ ജോലി ചെയ്തിട്ടുണ്ട്. ഇറ്റലിയിലെ ഇ.എൻ.ഇ.എ യിൽ വിസിറ്റിങ് സയന്‍റിസ്റ്റായും ജപ്പാനിലെ ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിസിറ്റിങ് പ്രൊഫസറായും ജോലി ചെയ്തിട്ടുണ്ട്. എസ്.ഇ.ആർ.സി യുവ ശാസ്ത്രജ്ഞ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്.