ETV Bharat / city

തെയ്യങ്ങാട് സ്‌കൂൾ മികവിന്‍റെ വിദ്യാലയമായി; മിനി ടീച്ചര്‍ക്ക് സംസ്ഥാന പുരസ്കാരവും - തെയ്യങ്ങാട് സ്‌കൂളിനെ സംസ്ഥാനത്തെ മികച്ച സ്‌കൂളാക്കിയ മിനി ടീച്ചര്‍ക്ക് സംസ്ഥാന പുരസ്ക്കാരം

തെയ്യങ്ങാട് സ്‌കൂളിലേക്ക് സ്ഥലംമാറ്റം ചോദിച്ചെത്തിയ മിനി ടീച്ചർ വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച സ്‌കൂളാക്കി മാറ്റി

തെയ്യങ്ങാട് സ്‌കൂള്‍
author img

By

Published : Aug 30, 2019, 11:51 PM IST

Updated : Aug 31, 2019, 5:01 AM IST

മലപ്പുറം: അടച്ചുപൂട്ടൽ ഭീഷണി നേരിട്ട തെയ്യങ്ങാട് സ്‌കൂളിനെ സംസ്ഥാനത്തെ മികച്ച വിദ്യാലയമാക്കി മാറ്റിയ മിനിടീച്ചറെ തേടി സംസ്ഥാന അധ്യാപക അവാർഡ്. പതിനായിരം രൂപവും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

പഠനമികവിന് സംസ്ഥാന സർക്കാരിന്‍റെ അംഗീകാരം, മികച്ച പിടിഎക്ക് തുടർച്ചയായ മൂന്നുവർഷം അവാർഡ്, ഉപജില്ലാ ശാസ്ത്രമേളയിൽ കഴിഞ്ഞ പത്തുവർഷവും ചാമ്പ്യൻഷിപ് തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ. സ്‌കൂളിന്‍റെ വിജയം പഠിക്കാൻ ശ്രീലങ്കയിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും സംഘങ്ങൾ എത്തി. നഗരസഭയും എസ്എസ്എയും സ്‌കൂളിനെ മാതൃകാ വിദ്യാലയമായി തെരഞ്ഞെടുത്തു.

തെയ്യങ്ങാട് സ്‌കൂൾ മികവിന്‍റെ വിദ്യാലയമായി; മിനി ടീച്ചര്‍ക്ക് സംസ്ഥാന പുരസ്കാരവും

2007ൽ തെയ്യങ്ങാട് സ്‌കൂളില്‍ 85 വിദ്യാര്‍ഥികള്‍ മാത്രമാണുണ്ടായിരുന്നത്. പ്രധാനാധ്യാപികയടക്കം അഞ്ച് അധ്യാപകർ. അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്ന സ്കൂളില്‍ ഇപ്പോഴുള്ളത് 675 വിദ്യാര്‍ഥികള്‍, 20 ക്ലാസ് മുറികൾ, 25 അധ്യാപകർ. ജൈവവൈവിധ്യ പാർക്ക്, അലങ്കാര പക്ഷികൾ, മത്സ്യക്കുളം, കുട്ടികൾക്കുള്ള പാർക്ക്, ഇരിപ്പിടങ്ങൾ, കട്ടവിരിച്ച മുറ്റം, ഗേറ്റ്, ചുറ്റുമതിൽ, വൃക്ഷങ്ങൾ, ഹൈടെക് ക്ലാസ് മുറികൾ; മിനി ടീച്ചറുടെ ശ്രമഫലമായി സ്കൂളിന്‍റെ മുഖച്ഛായ മാറി.

പിടിഎയും അധ്യാപകരും ഒരേ മനസ്സോടെ കൂടെ നിന്നതും സർക്കാർ പിന്തുണയുമാണ് സ്‌കൂളിന്‍റെയും തന്‍റെയും വിജയമെന്ന് മിനി ടീച്ചര്‍ പറയുന്നു. സെപ്തംബർ അഞ്ചിന് തിരുവനന്തപുരത്ത് വെച്ചാണ് പുരസ്കാരം ഏറ്റുവാങ്ങുന്നത്.

പൊന്നാനി അടച്ചുപൂട്ടൽ ഭീഷണി നേരിട്ട തെയ്യങ്ങാട് സ്കൂളിനെ സംസ്ഥാനത്തെ മികച്ച സ്കൂളാക്കി മാറ്റിയ മിനിടീച്ചടെ തേടി സംസ്ഥാന അധ്യാപക അവാർഡ് 

അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്കൂളിലേക്ക് സ്ഥലംമാറ്റം ചോദിച്ചെത്തിയ അധ്യാപിക മിനി ടീച്ചർ സ്കൂളിനെ തന്നെ സംസ്ഥാനത്തെ മികച്ച സ്കൂളാക്കി മാറ്റിയതോടെ തേടിയെത്തിയത് അർഹിക്കുന്ന അംഗീകാരം. സംസ്ഥാന സർക്കാറിന്റെ മികച്ച അധ്യാപികക്കുള്ള പുരസ്കാരം മിനിടീച്ചർക്ക് ലഭിച്ചു. പതിനായിരം രൂപവും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.

ഈ ടീച്ചറുടെയും സ്കൂളിന്റെയും വിജയകഥ സിനിമാക്കഥയല്ല. സിനിമയെ വെല്ലുന്നതാണ് തെയ്യങ്ങാട് ജിഎൽപി സ്കൂളിന്റെ തിരിച്ചുവരവിന്റെ കഥ.സർക്കാർ സ്കൂളിനെ സ്വപ്നതുല്യമായ നേട്ടങ്ങളിലെത്തിച്ച പ്രധാനാധ്യാപിക കെ.എസ്.മിനിമോളുടെ വിജയകഥകൂടിയാണിത്.അതുകൊണ്ടുതന്നെയാണ് അല്പം വൈകിയാണെങ്കിലും സംസ്ഥാന അധ്യാപിക അവാർഡ് ടീച്ചറെ തേടിയെത്തിയത്.

ബൈറ്റ്

കെ.എസ്.മിനി

2007ൽ ആണ് കഥ തുടങ്ങുന്നത്. അന്ന് 85 കുട്ടികൾ, മൂന്ന് ക്ലാസ് മുറികൾ, പ്രധാനാധ്യാപികയടക്കം അഞ്ച് അധ്യാപകർ.
അടച്ചുപൂട്ടലിലേക്ക് നീങ്ങുന്ന സ്കൂളിലേക്ക് വരുന്നതിനെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എതിർത്തു. മിനിമോൾ പക്ഷേ, തീരുമാനത്തിൽ ഉറച്ചുനിന്നു. പതിനൊന്നു വർഷത്തിനു ശേഷം 675 കുട്ടികൾ, 20 ക്ലാസ് മുറികൾ, 25 അധ്യാപകർ. ജൈവവൈവിധ്യ പാർക്ക്, അലങ്കാര പക്ഷികൾ, താമര വിരിഞ്ഞുനിൽക്കുന്ന മത്സ്യക്കുളം, കുട്ടികൾക്കുള്ള പാർക്ക്, ഇരിപ്പിടങ്ങൾ, കട്ടവിരിച്ച മുറ്റം, ഗേറ്റ്, ചുറ്റുമതിൽ, വൃക്ഷങ്ങൾ, ഹൈടെക് ക്ലാസ് മുറികൾ; സ്കൂളിന്റെ മുഖച്ഛായതന്നെ മാറി.

പഠനമികവിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം, മികച്ച പിടിഎക്കു തുടർച്ചയായ മൂന്നുവർഷം അവാർഡ്, ഉപജില്ലാ ശാസ്ത്രമേളയിൽ കഴിഞ്ഞ പത്തുവർഷവും ചാംപ്യൻഷിപ് തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ. സ്കൂളിന്റെ വിജയം പഠിക്കാൻ ശ്രീലങ്കയിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും സംഘങ്ങൾ എത്തി. നഗരസഭയും എസ്എസ്എയും സ്കൂളിനെ മാതൃകാ വിദ്യാലയമായി തിരഞ്ഞെടുത്തു.

തിരക്കുമൂലം ജനുവരിയിൽതന്നെ പ്രവേശനം നിർത്തിവയ്ക്കേണ്ടിവരികയാണ്. അടുത്ത അധ്യയന വർഷത്തിലേക്ക് ഇൗ വർഷംതന്നെ അപേക്ഷ നൽകുന്ന സാഹചര്യമാണ് ഇന്ന് ഈ സ്കൂളിൽ. മൂന്ന് ക്ലാസ് മുറികളുള്ള കെട്ടിടം വാടകയ്ക്കെടുത്തു. പുതിയ കെട്ടിടം നിർമിക്കാൻ 30 സെന്റ് നഗരസഭ വാങ്ങിച്ചു. പിടിഎയും അധ്യാപകരും ഒരേ മനസ്സോടെ കൂടെനിന്നതും സർക്കാർ പിന്തുണയുമാണ് സ്കൂളിന്റെയും തന്റെയും വിജയമെന്ന് മിനിമോൾ പറയുന്നു. ഇപ്പോൾ എല്ലാ പരിശ്രമങ്ങൾക്കും സമ്മാനമായി സർക്കാർ അവാർഡും തേടിയെത്തിയിരിക്കുന്നു. സെപ്തംബർ 5 ന് തിരുവനന്തപുരത്ത് വെച്ച് അവാർഡ് വിതരണം ചെയ്യും.
Last Updated : Aug 31, 2019, 5:01 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.