മലപ്പുറം: പതിനാലുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 49കാരൻ അറസ്റ്റിൽ. വെള്ളുവങ്ങാട് പറമ്പന്‍പൂള സ്വദേശി കരുവന്‍തിരുത്തി ഷറഫുദ്ദീന്‍ തങ്ങളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ജനുവരിയില്‍ സമാന രീതിയിൽ 14കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
2021 ഡിസംബറിലാണ് സംഭവം. പതിനാലുകാരനെ ഷറഫുദ്ദീന്‍ തന്‍റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ കുട്ടിക്ക് 50 രൂപ നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
ALSO READ: മെലിറ്റോപോള്‍ പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം