മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ വന്‍ തീപിടിത്തം. ഡെയ്‌ലി മാര്‍ക്കറ്റിൽ ചെരണി സ്വദേശി ഉമ്മറിന്‍റെ ബേബി സ്റ്റോറിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.
മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിന്‍റെ ഒന്നാംനില പൂര്‍ണമായും കത്തി നശിച്ചിച്ചു. സമീപത്തുള്ള കച്ചവടക്കാരും ഡ്രൈവര്‍മാരും ചേർന്നാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്.
ALSO READ: കടൽക്കൊല കേസ്: ബോട്ടുടമയുടെ നഷ്‌ടപരിഹാരം സ്റ്റേ ചെയ്യണമെന്ന് കേരള ഹൈക്കോടതിയോട് സുപ്രീംകോടതി