മലപ്പുറം: എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർഥികൾക്ക് അഭിനന്ദന പ്രവാഹമാണ്. എന്നാൽ തോറ്റവർക്ക് എവിടെയും സ്ഥാനമില്ലേ എന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ മാറാക്കര ഗ്രാമപഞ്ചായത്ത്. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാർഥികളുമായി ഒരു ദിവസത്തെ ഉല്ലാസയാത്രയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണ് മാറാക്കര പഞ്ചായത്ത് അധികൃതർ.
തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന വാചകം കടമെടുത്താണ് ഭരണസമിതി എസ്‌എസ്‌എല്‍സി പരീക്ഷയിൽ തോറ്റവരെ ചേർത്ത് പിടിക്കാൻ തയ്യാറായത്. 'ജയിക്കാനായി തോറ്റവര്‍ക്കൊപ്പം' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വാർഡ് മെമ്പറും സ്വന്തം വാർഡിൽ നിന്നും പരീക്ഷയില്‍ പരാജയപ്പെട്ടവരുടെ കണക്കെടുത്ത് പഞ്ചായത്ത് പ്രസിഡന്‍റിന് കൈമാറണം. മുഴുവൻ കുട്ടികളുടെയും കണക്ക് ശേഖരിച്ചതിന് ശേഷം ഒരു ദിവസത്തെ ഉല്ലാസയാത്ര നടത്താനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്.
Also read: എസ്എസ്എല്‍സി തോറ്റവരെങ്കില്‍ വയറുനിറയെ പൊറോട്ടയും ചിക്കനും ; സൗജന്യ ഓഫറിനൊരു കാരണമുണ്ട്