ETV Bharat / city

മലപ്പുറം റെഡ് സോണില്‍ തുടരും, നിയന്ത്രണത്തില്‍ ഇളവുകളില്ല - malappuram collector jafer malik

പതിമൂന്ന് കേന്ദ്രങ്ങളാണ് ജില്ലയില്‍ അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സുരക്ഷയെ കരുതി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും

മലപ്പുറം റെഡ് സോണില്‍  മലപ്പുറം ജില്ലാ വാര്‍ത്തകള്‍  മലപ്പുറം കൊവിഡ് വാര്‍ത്തകള്‍  മലപ്പുറം കലക്‌ട്രേറ്റ് വര്‍ത്തകള്‍  മലപ്പുറം ജില്ലാ ഭരണകൂടം  malappuram red zone  malappuram collector jafer malik  malappuram collectorate
മലപ്പുറം റെഡ് സോണില്‍ തുടരും, നിയന്ത്രണങ്ങളില്‍ ഇളവുകളില്ല
author img

By

Published : Apr 20, 2020, 12:48 PM IST

Updated : Apr 20, 2020, 1:02 PM IST

മലപ്പുറം: റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന ജില്ലയില്‍ മെയ് മൂന്ന് വരെ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. പതിമൂന്ന് കേന്ദ്രങ്ങളാണ് ജില്ലയില്‍ അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സുരക്ഷയെ കരുതി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റ് ജില്ലകള്‍ക്ക് പ്രഖ്യാപിച്ച ഭാഗികമായ ഇളവുകള്‍ ജില്ലക്ക് ബാധകമാവില്ല.

കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട നിരവധി ആളുകളാണ് പഞ്ചായത്തുകളിലും നഗരസഭകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരുടേയും സമ്പര്‍ക്കം പുലര്‍ത്തിയവരുടേയും നിരീക്ഷണ കാലയളവും പൂര്‍ത്തിയായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തുന്ന സാഹചര്യവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജില്ല അതിതീവ്ര മേഖലയായി പരിഗണിക്കുന്നത്. അതിതീവ്ര മേഖലകളായ പഞ്ചായത്തുകളിലും നഗരസഭകളിലും അകത്തേക്കും പുറത്തേക്കുമുള്ള യാത്രകളും വിലക്കിയിട്ടുണ്ട്. അത്യാവശ്യ യാത്രകള്‍ മാത്രമെ രോഗബാധിത പഞ്ചായത്തുകള്‍ക്ക് അകത്തും അനുവദിക്കൂ.

പുറത്തിറങ്ങുന്നവരെ പൊലീസ് കര്‍ശനമായി പരിശോധിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികളും സ്വീകരിക്കും. നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ മാത്രമെ മെയ് മൂന്ന് വരേയും തുറക്കാന്‍ അനുമതിയുള്ളൂ. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയായിരിക്കും പ്രവര്‍ത്തന സമയം. പ്രവര്‍ത്തനാനുമതി ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുകയോ അനാവശ്യമായി കൂട്ടം കൂടുകയോ ചെയ്താല്‍ കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. രോഗ വ്യാപനം തടയാന്‍ ജനപിന്തുണ അനിവാര്യമാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Last Updated : Apr 20, 2020, 1:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.