മലപ്പുറം: തിരക്കുള്ള ജീവിതത്തില്‍ നിന്ന് ഒരു ഇടവേളയാണ് ജനങ്ങള്‍ക്ക് ലോക്ക് ഡൗണ്‍ സമ്മാനിച്ചത്. ഉള്ളില്‍ ഉറങ്ങിക്കിടന്ന സര്‍ഗവാസനകളെ പുറത്തെടുത്താണ് പലരും ലോക്ക് ഡൗണ്‍ കാലം ആനന്ദകരമാക്കുന്നത്. അത്തരത്തില്‍ പാഴ്വസ്തുക്കള്‍ക്കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുകയാണ് തിരൂര്‍ പറവണ്ണ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി ജിഷ്ണു.
ഉപയോഗശൂന്യമായ കാര്‍ബോര്‍ഡുകള്‍, തുണികള്‍ എന്നിവ ഉപയോഗിച്ച് വാഹനങ്ങളുടെ കുഞ്ഞന്‍ മാതൃകകള്‍, ബൊമ്മകള്‍, അലങ്കാര വസ്തുക്കള്‍ എന്നിവയാണ് ജിഷ്ണു നിര്‍മിക്കുന്നത്. ഈ മിടുക്കന്‍റെ ശേഖരത്തില്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിലെ മോഹന്‍ലാലിന്‍റെ സ്വന്തം ഗള്‍ഫ് മോട്ടോര്‍സുമുണ്ട്. ഷാജി-പുഷ്പ ദമ്പതികളുടെ മകനായ ജിഷ്ണു നല്ലൊരു ചിത്രകാരന്‍ കൂടിയാണ്.