ETV Bharat / city

മലപ്പുറത്ത് അതിഥി തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു - malappuram guest labourer death well news

നിര്‍മാണം നടക്കുന്ന വീടിന്‍റെ രണ്ടാം നിലയുടെ പുറം ഭാഗത്ത് സിമന്‍റ് തേയ്ക്കുന്നതിനിടെ കാല്‍ തെന്നി കിണറില്‍ വീഴുകയായിരുന്നു.

മലപ്പുറം അതിഥി തൊഴിലാളി മരണം വാര്‍ത്ത  മലപ്പുറം അതിഥി തൊഴിലാളി കിണര്‍ മരണം വാര്‍ത്ത  മലപ്പുറം മക്കരപ്പറമ്പ് അതിഥി തൊഴിലാളി മരണം വാര്‍ത്ത  അതിഥി തൊഴിലാളി മരണം മലപ്പുറം വാര്‍ത്ത  കിണര്‍ നിര്‍മാണ തൊഴിലാളി മരണം വാര്‍ത്ത  മലപ്പുറം വാര്‍ത്തകള്‍  മക്കരപ്പറമ്പ് വാര്‍ത്തകള്‍  malappuram guest worker death news  malappuram guest labourer death news  guest labourer death latest news  malappuram guest labourer death well news  malappuram guest labourer accident death news
മലപ്പുറത്ത് അതിഥി തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു
author img

By

Published : Jun 26, 2021, 8:16 PM IST

മലപ്പുറം : മലപ്പുറം മക്കരപ്പറമ്പില്‍ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്‍റെ മുകളിൽ നിന്ന് കിണറ്റില്‍ വീണ് അതിഥി തൊഴിലാളി മരിച്ചു. മക്കരപ്പറമ്പ് പോത്തുകുണ്ടിലെ വേങ്ങശ്ശേരി കുഞ്ഞിമുഹമ്മദിന്‍റെ വീട്ടിൽ ജോലിക്കെത്തിയ അസം സ്വദേശി ജുഗൽ (30) ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

നിര്‍മാണം നടക്കുന്ന വീടിന്‍റെ രണ്ടാം നിലയുടെ പുറം ഭാഗത്ത് സിമന്‍റ് തേയ്ക്കുന്നതിനിടെയാണ് ജുഗല്‍ കാൽ തെന്നി കിണറിൽ വീണത്. 80 അടിയോളം താഴ്‌ചയും എട്ട് അടിയോളം വെള്ളവുമുള്ള കിണറ്റിലേക്കാണ് വീണത്. വീഴ്ചയ്ക്കിടെ വീടിന്‍റെ സൺഷെഡിൽ തലയിടിച്ചിരുന്നു.

Also read: മഞ്ചേരിയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് കുട്ടികൾ മരിച്ചു

ഒപ്പമുണ്ടായിരുന്ന തൊഴിലാളികളും അയൽവാസികളും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കിണറ്റിൽ ഓക്‌സിജന്‍ ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസമായി.

മലപ്പുറം അഗ്നിരക്ഷ നിലയത്തിൽ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു. സ്റ്റേഷൻ ഓഫിസർ എം അബ്‌ദുല്‍ ഗഫൂറിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കിണറ്റിൽ ഓക്‌സിജന്‍ ലഭ്യമല്ലാത്തതിനാൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാര്‍ ബ്രീത്തിങ് അപ്പാരറ്റസ് സെറ്റ് ധരിച്ച് ഇറങ്ങി ചെയർ നോട്ടിന്‍റെ സഹായത്തോടെയാണ് മരണപ്പെട്ട തൊഴിലാളിയെ കിണറിന് പുറത്തെത്തിച്ചത്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.