ETV Bharat / city

കൊണ്ടോട്ടി ബലാത്സംഗശ്രമം : 15കാരൻ കൃത്യം ചെയ്‌തത് വ്യക്‌തമായ ആസൂത്രണത്തോടെ - സിസിടിവി ദൃശ്യങ്ങള്‍

നിലവില്‍ വധശ്രമത്തിനും ബലാത്സംഗ ശ്രമത്തിനും കേസെടുത്തിട്ടുള്ള പ്രതിയെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും

കൊണ്ടോട്ടിയിലെ പീഡനശ്രമം  കൊണ്ടോട്ടി ബലാത്സംഗശ്രമം  ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്  പൊലീസ്  കോളജ്  മഞ്ചേരി മെഡിക്കല്‍ കോളജ്  സിസിടിവി ദൃശ്യങ്ങള്‍  ഡോഗ് സ്‌ക്വാഡ്
കൊണ്ടോട്ടിയിലെ പീഡനശ്രമം; പിടിയിലായ 15കാരൻ കൃത്യം ചെയ്‌തത് വ്യക്‌തമായ ആസൂത്രണത്തോടെ
author img

By

Published : Oct 26, 2021, 9:18 PM IST

മലപ്പുറം : കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച കേസില്‍ പിടിയിലായ പതിനഞ്ചുകാരന്‍ വ്യക്തമായ ആസൂത്രണത്തോടെയാണ് കൃത്യം ചെയ്തതെന്ന് മലപ്പുറം എസ്‌പി എസ്. സുജിത്ത് ദാസ്. പീഡനം തന്നെയായിരുന്നു ഉദ്ദേശമെന്നും പ്രതിക്ക് കായികമായി നല്ല കരുത്തുണ്ടെന്നും പെണ്‍കുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. നിലവില്‍ വധശ്രമത്തിനും ബലാത്സംഗ ശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകല്‍ കൊണ്ടോട്ടി കൊട്ടുക്കരയില്‍ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകില്‍ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചിടുകയായിരുന്നു. വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിച്ച ഇയാൾ പെണ്‍കുട്ടിയുടെ തലയില്‍ കല്ലുകൊണ്ടടിച്ചു.

പെണ്‍കുട്ടി കുതറി മാറി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.

ALSO READ : നട്ടുച്ചക്ക് നടുറോഡില്‍ 21കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15കാരൻ കസ്റ്റഡിയില്‍

പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവ സ്ഥലത്ത് നിന്നും പൊലീസിന് ലഭിച്ചിരുന്നു. പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.